ചെ​മ്പൂ​ച്ചി​റ സ്കൂ​ൾ നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ട്: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു
Saturday, November 28, 2020 3:45 PM IST
തി​രു​വ​ന​ന്ത​പു​രം: ചെ​മ്പൂ​ച്ചി​റ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ നി​ര്‍​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. അ​ടി​യ​ന്തി​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​ക്ക് ഷാ​ജ​ഹാ​ൻ ഐ​എ​എ​സി​നോ​ട് നി​ർ​ദേ​ശി​ച്ചു.

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി ​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ മ​ണ്ഡ​ല​മാ​യ പു​തു​ക്കാ​ട് ചെ​മ്പൂ​ച്ചി​റ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ല്‍ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ണി​യു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലാ​ണ് വ്യാ​പ​ക​മാ​യ അ​പാ​ക​ത ക​ണ്ടെ​ത്തി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും ചു​മ​രി​ലെ​യും മേ​ല്‍​ക്കൂ​ര​യി​ലെ​യും സി​മ​ന്‍റ് അ​ട​ര്‍​ന്നു​വീ​ഴു​ക​യാ​ണ്. ഇ​ട​യ്ക്ക് പെ​യ്ത മ​ഴ​യി​ല്‍ പു​ത്ത​ന്‍ കെ​ട്ടി​ട​ത്തി​ലെ ക്ലാ​സ് മു​റി​ക​ള്‍ ചോ​ര്‍​ന്നൊ​ലി​ക്കു​ന്നു​മു​ണ്ട്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സം​സ്ഥാ​ന ത​ല പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച വി​ദ്യാ​ല​യ​മാ​ണ് ചെ​മ്പൂ​ച്ചി​റ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. കി​ഫ്ബി​യു​ടെ മൂ​ന്നു കോ​ടി രൂ​പ​യും എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും 87 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച ഉ​ദ്ഘാ​ട​ന​ത്തി​ന് ത​യാ​റാ​യ സ്‌​കൂ​ൾ കെ​ട്ടി​ട​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.