മു​ഖ്യ​മ​ന്ത്രി​യെ സി​പി​എ​മ്മി​നു​ള്ളി​ൽ പോ​ലും ആ​ർ​ക്കും വി​ശ്വാ​സ​മി​ല്ല: കെ. ​സു​രേ​ന്ദ്ര​ൻ
Saturday, November 28, 2020 11:22 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സി​പി​എ​മ്മി​ന​ക​ത്ത് പോ​ലും ആ​ർ​ക്കും വി​ശ്വാ​സ​മി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ‍്യ​മ​ന്ത്രി ക​സേ​ര​യി​ൽ ഇ​നി അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ​ഴി​വി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന് കൊ​വി​ഡ് എ​ന്ന​ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്. ക​സ്റ്റം​സി​ൽ സി​പി​എം ഫ്രാ​ക്ഷ​ൻ ഉ​ണ്ട്. ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ സി.​എം. ര​വീ​ന്ദ്ര​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ്. അ​വ​രാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

ര​വീ​ന്ദ്ര​ന്‍റെ ത​ട്ടി​പ്പു​ക​ൾ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് കൂ​ട്ട് നി​ൽ​ക്കു​ന്നു. ഇ​ഡി അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് കൂ​ട്ട് നി​ൽ​ക്കു​ന്നു. ശൈ​ല​ജ ടീ​ച്ച​ർ അ​റി​ഞ്ഞു കൊ​ണ്ടാ​ണ് ഇ​തെ​ല്ലാം ന​ട​ക്കു​ന്ന​ത്. ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്താ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക് പു​റ​ത്ത് വ​രും.

സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്തി​ൽ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​ങ്കു​ണ്ട്. ഭീ​ക​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളു​മാ​യാ​ണ് യു​ഡി​എ​ഫി​ന് സ​ഖ്യം. മു​ല്ല​പ്പ​ള്ളി ചാ​രി​ത്ര്യ​പ്ര​സം​ഗം ന​ട​ത്തു​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.