ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
Saturday, November 28, 2020 9:26 AM IST
ബംഗളൂരു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യും ബ​ന്ധു​വു​മാ​യ എ​ൻ.​ആ​ർ. സ​ന്തോ​ഷ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം സ​ന്തോ​ഷി​നെ അ​മി​ത​മാ​യി ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച നി​ല​യി​ല്‍ താ​മ​സ​സ്ഥ​ല​ത്ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ന്തോ​ഷ് പ​ന്ത്ര​ണ്ടോ​ളം ഉ​റ​ക്ക ഗു​ളി​ക ക​ഴി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണ​മാ​കാം സ​ന്തോ​ഷ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ സ​ന്തോ​ഷ് അ​സ്വ​സ്ഥ​നാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഒ​രു മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു.

യെ​ദി​യൂ​ര​പ്പ​യു​ടെ സ​ഹോ​ദ​രി​യു​ടെ ചെ​റു​മ​ക​നാ​ണ് 32-കാ​ര​നാ​യ സ​ന്തോ​ഷ്. സ​ന്തോ​ഷി​നെ മു​ഖ്യ​മ​ന്ത്രി യെ​ദ്യൂ​ര​പ്പ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ചു. ക​ഴി​ഞ്ഞ മേ​യി​ലാ​ണ് സ​ന്തോ​ഷി​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.