പ്ര​തി​രോ​ധ, സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ​യും മാ​ലി​ദ്വീ​പും
Saturday, November 28, 2020 2:36 AM IST
കൊ​ളം​ബോ: പ്ര​തി​രോ​ധ, സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​യും മാ​ലി​ദ്വീ​പും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കും. ദേ​ശീ​യ സു​ര​ക്ഷാ ഉ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലും മാ​ലി​ദ്വീ​പ് പ്ര​തി​രോ​ധ മ​ന്ത്രി മ​രി​യ ദീ​ദി​യും ത​മ്മി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യ​ത്.

ഇ​രു മേ​ഖ​ല​ക​ളി​ലെ​യും സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ഉൗ​ഷ്മ​ള​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​രു നേ​താ​ക്ക​ളും ത​മ്മി​ൽ ഏ​റെ നേ​രം ച​ർ​ച്ച ന​ട​ന്നു​വെ​ന്ന് മാ​ലി​ദ്വീ​പി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യ്ക്കും മാ​ലി​ദ്വീ​പി​നും പു​റ​മേ ശ്രീ​ല​ങ്ക​യും ത്രി​രാ​ഷ്ട്ര ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.