കോ​വി​ഡ് വാ​ക്സി​ന്‍റെ നി​ർ​മാ​ണ, വി​ത​ര​ണ ഒ​രു​ക്ക​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി വി​ല​യി​രു​ത്തും
Saturday, November 28, 2020 2:22 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ന്‍റെ നി​ർ​മാ​ണ, വി​ത​ര​ണ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ​നി​യാ​ഴ്ച മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലെ വാ​ക്സി​ൻ നി​ർ​മാ​ണ സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും.

പൂ​നയിലെ​ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഹൈ​ദ​രാ​ബാ​ദി​ലെ ഭാ​ര​ത് ബ​യോ​ടെ​ക്, അ​ഹ​മ്മ​ദാ​ബാ​ദി​ലെ ബ​യോ​ടെ​ക് പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ദി എ​ത്തു​ക. വാ​ക്സി​ൻ എ​പ്പോ​ൾ ല​ഭ്യ​മാ​ക്കാം എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഗ​വേ​ഷ​ക​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ചെ​യ്യും.

വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് വി​ശ​ദ​മാ​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ക​സ​ന പു​രോ​ഗ​തി പ്ര​ധാ​ന​മ​ന്ത്രി വി​ല​യി​രു​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.