സ​ഹോ​ദ​ര​നാ​യി ക​ണ്ട ആ​ളു​ടെ മ​ക​നാ​യ​തി​നാ​ലാ​ണ് മി​ണ്ടാ​തി​രു​ന്ന​ത്; തേ​ജ​സ്വി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് നി​തീ​ഷ്
Friday, November 27, 2020 11:09 PM IST
പാ​റ്റ്ന: ആ​ർ‌​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വി​നു നേ​രെ നി​യ​മ​സ​ഭ​യി​ൽ പൊ​ട്ടി​ത്തെ​റി​ച്ച് ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ൾ‌​പ്പെ​ടെ നി​തീ​ഷി​നെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം സ​ഭ​യി​ലും ആ​വ​ർ​ത്തി​ച്ച​തോ​ടെ​യാ​ണ് നി​തീ​ഷി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​ത്. തേ​ജ​സ്വി അ​സം​ബ​ന്ധ​വും പ​ച്ച​ക്ക​ള്ള​വു​മാ​ണ് പ​റ​യു​ന്ന​തെ​ന്ന് നി​തീ​ഷ് തി​രി​ച്ച​ടി​ച്ചു. സ​ഹോ​ദ​ര​നാ​യി താ​ൻ ക​ണ്ടി​രു​ന്ന ഒ​രാ​ളു​ടെ മ​ക​നെ​ന്ന നി​ല​യി​ലാ​ണ് ഇ​തു​വ​രെ മി​ണ്ടാ​തി​രു​ന്ന​ത്.

ആ​രാ​ണ് പി​താ​വി​നെ നി​യ​മ​സ​ഭാ പാ​ര്‍​ട്ടി നേ​താ​വാ​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന​റി​യു​മോ? അ​ദ്ദേ​ഹ​ത്തെ ആ​രാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത്? അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​ദ്ദേ​ഹം അ​തി​നു ത​യാ​റാ​യി​ല്ല. ത​നി​ക്കു വി​ട്ടു​പോ​രേ​ണ്ടി​വ​ന്നു. 2017 ലെ ​പി​ള​ർ​പ്പ് പ​രാ​മ​ർ​ശി​ച്ച് നി​തീ​ഷ് പ​റ​ഞ്ഞു.

ശ്രീ​ജ​ന്‍ അ​ഴി​മ​തി കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ​തി​രേ​യും നി​തീ​ഷി​ന് കോ​ട​തി ക്ലീ​ന്‍ ചീ​റ്റ് ന​ല്‍​കി​യ 1991 കൊ​ല​പാ​ത​ക കേ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ളി​ലാ​ണ് തേ​ജ​സ്വി വീ​ണ്ടും ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ആ​ക്ഷേ​പ​ക​ര​വും അ​ടി​സ്ഥാ​ന ര​ഹി​ത​വു​മാ​യ തേ​ജ​സ്വി​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സ​ഭ രേ​ഖ​ക​ളി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് പാ​ര്‍​ല​മെ​ന്‍റ​റി കാ​ര്യ​മ​ന്ത്രി വി​ജ​യ് കു​മാ​ര്‍ ചൗ​ധ​രി സ്പീ​ക്ക​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ്പീ​ക്ക​ര്‍ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് തേ​ജ​സ്വി വീ​ണ്ടും നി​തീ​ഷി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.