ഇ​ന്ത്യ- ഓ​സ്‌​ട്രേ​ലി​യ ഏ​ക​ദി​ന​ത്തി​നി​ടെ അ​ദാ​നി​യ്‌​ക്കെ​തി​രെ പ്ര​തി​ഷേ​ധം
Friday, November 27, 2020 10:46 PM IST
സി​ഡ്‌​നി: ഇ​ന്ത്യ- ഓ​സ്‌​ട്രേ​ലി​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​നി​ടെ അ​ദാ​നി​യ്‌​ക്കെ​തി​രെ പ്ര​തി​ഷേ​ധം. അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ഓ​സ്ട്രേ​ലി​യ​യി​ലെ ക​ൽ​ക്ക​രി പ​ദ്ധ​തി​ക്കെ​തി​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
ഖ​നി ക​മ്പ​നി​ക്ക് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) ലോ​ണ്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​ക്കാ​ർ മൈ​താ​ന​ത്ത് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ഓ​സ്ട്രേ​ലി​യ​ൻ ഇ​ന്നിം​ഗ്സി​ലെ ആ​റാം ഓ​വ​റി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​ർ മൈ​താ​ന​ത്തേ​ക്ക് ഇ​ര​ച്ചെ​ത്തി​യ​ത്. ആ​ദാ​നി ഗ്രൂ​പ്പി​ന് എ​സ്ബി​ഐ ലോ​ണ്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന പ്ല​ക്കാ​ർ​ഡു​മാ​യാ​ണ് ഒ​രാ​ൾ എ​ത്തി​യ​ത്.

അ​ദാ​നി​യു​ടെ ക്വീ​ന്‍​സ് ലാ​ന്‍​ഡ് പ​ദ്ധ​തി​യ്‌​ക്കെ​തി​രെ ഓ​സ്ട്രേ​ലി​യ​യി​ൽ‌ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ക്കു​ന്ന​ത്. കോ​ടി​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ര്‍ മ​ത്സ​രം കാ​ണു​മെ​ന്ന ഉ​റ​പ്പു​ള്ള​ത് കൊ​ണ്ടാ​ണ് ഗ്രൗ​ണ്ടി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​തെ​ന്ന് സ​മ​ര​ക്കാ​രി​ലൊ​രാ​ളാ​യ ബെ​ന്‍ ബ​ര്‍​ഡ​ട്ട് പ​റ​യു​ന്നു.

ഇ​ന്ത്യ​ക്കാ​രു​ടെ നി​കു​തി പ​ണം ശ​ത​കോ​ടീ​ശ്വ​ര​നാ​യ, കാ​ലാ​വ​സ്ഥ ന​ശി​പ്പി​ക്കു​ന്ന ഒ​രാ​ള്‍​ക്ക് വാ​യ്പ​യാ​യി എ​സ്ബി​ഐ ന​ല്‍​കു​ന്നു​വെ​ന്ന​റി​യാ​നു​ള്ള അ​വ​കാ​ശം ആ ​ജ​ന​ങ്ങ​ള്‍​ക്കു​ണ്ട്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​സ്ട്രേ​ലി​യ​യി​ൽ കാ​ണി​ക​ൾ മൈ​താ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത് സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ, കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷാ മു​ൻ ക​രു​ത​ലോ​ടെ, ക​ളി​ക്കാ​രെ ബ​യോ സെ​ക്യൂ​ർ ബ​ബി​ളി​ലാ​ക്കി ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​നി​ടെ ഇ​ത്ത​ര​മൊ​രു സം​ഭ​വ​മു​ണ്ടാ​യ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണ്. അ​തി​നാ​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ക​ടു​ത്ത ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.