ക​ല്ലാ​മ​ലയിലെ കല്ലുകടി നീങ്ങുന്നു; കോ​ണ്‍​ഗ്ര​സ് ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്ക്
Friday, November 27, 2020 8:12 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ലെ ക​ല്ലാ​മ​ല ഡി​വി​ഷ​നി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ലെ ത​ര്‍​ക്ക​ത്തി​ന് പ​രി​ഹാ​ര​മാ​വു​ന്നു. കെ​പി​സി​സി നേ​തൃ​ത്വ​വും കെ.​മു​ര​ളീ​ധ​ര​നും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​മാ​ണ് നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​ത്.

ശനിയാഴ്ച ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​വു​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ചു​ള്ള വി​ഷ​യം കെ​പി​സി​സി ഇ​ട​പെ​ട്ട് ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് യു.​രാ​ജീ​വ​ന്‍ പ​റ​ഞ്ഞു.

യു​ഡി​എ​ഫും ആ​ര്‍​എം​പി​ഐ​യും ചേ​ര്‍​ന്നു​ള്ള ജ​ന​കീ​യ മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യ​താ​യി​രു​ന്നു ത​ര്‍​ക്ക​ത്തി​ന് കാ​ര​ണം. വ്യാ​ഴാ​ഴ്ച കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ജ​ന​കീ​യ മു​ന്ന​ണി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

തു​ട​ര്‍​ന്നാ​ണ് വെള്ളിയാഴ്ച വീ​ണ്ടും നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ടു​കൊ​ണ്ട് പ്ര​ശ്‌​നം ഒ​ത്തു തീ​ര്‍​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ച് വി​ജ​യി​ച്ച മ​ണ്ഡ​ലം വി​ട്ട് കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു.

പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​ല്ലെ​ന്നാ​ണ് കെ.​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ പ്ര​ശ്ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് ആ​ര്‍​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. വേ​ണു പ​റ​ഞ്ഞു. പ്ര​ചാ​ര​ണം സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.