മു​ഖ്യ​മ​ന്ത്രി​യെ സം​ശ​യി​ക്കാ​വു​ന്ന നി​ല, പ​ങ്കു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷി​ക്കും: വി.​മു​ര​ളീ​ധ​ര​ൻ
Friday, November 27, 2020 7:42 PM IST
ന്യൂ​ഡ​ൽ​ഹി: പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ലാ​ണെ​ന്ന​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​യെ സം​ശ​യി​ക്കാ​വു​ന്ന നി​ല​യാ​ണു​ള്ള​തെ​ന്നു കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ. മു​ഖ്യ​മ​ന്ത്രി​ക്ക് പ​ങ്കു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​ന്വേ​ഷ​ണ​മു​ണ്ടാ​കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ആ​ർ​ക്കെ​തി​രെ​യും നീ​ങ്ങാ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളോ​ട് പ​റ​ഞ്ഞി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം ര​വീ​ന്ദ്ര​ന്‍റെ ആ​ശു​പ​ത്രി​വാ​സം സം​ശ​യാ​സ്പ​ദ​മാ​ണ്. ര​വീ​ന്ദ്ര​ന് കോ​വി​ഡാ​ണെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ പ്ര​വ​ർ​ത്തി​ച്ച​വ​ർ എ​ന്തു​കൊ​ണ്ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു.

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് എ​തി​രാ​യ എ​ൽ​ഡി​എ​ഫ് വി​മ​ർ​ശ​നം കോ​ഴി​യെ ക​ട്ട​വ​ർ ത​ല​യി​ൽ പൂ​ട ത​പ്പു​ന്ന​ത് പോ​ലെ​യെ​ന്നും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ല​ക്ഷ്യം മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി പ​റ​യ​വെ അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.