ഏ​തു​വി​ധേ​ന​യും ക​ർ​ഷ​ക​രെ ത​ട​യാ​ൻ; ഹ​രി​യാ​ന അ​തി​ർ​ത്തി​യി​ൽ കി​ട​ങ്ങ് തീ​ർ​ത്ത് പോ​ലീ​സ്
Friday, November 27, 2020 6:52 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രാ​യ സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക​രെ ത​ട​യാ​ൻ സൈ​നി​ക ത​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഹ​രി​യാ​ന പോ​ലീ​സ്. ക​ർ‌​ഷ​ക​ർ ഡ​ൽ​ഹി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ അ​തി​ർ​ത്തി​യി​ൽ വ​ലി​യ കി​ട​ങ്ങു​ക​ൾ സൃ​ഷ്ടി​ച്ചാ​ണ് പോ​ലീ​സ് നീ​ക്കം. റോ​ഡ് അ​രു​കി​ൽ വ​ലി​യ കി​ട​ങ്ങു​ക​ൾ കു​ഴി​ച്ച പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ളും ട്ര​ക്കു​ക​ളും മു​ള്ളു​വേ​ലി​ക​ളും സ്ഥാ​പി​ച്ചു.

അ​തേ​സ​മ​യം, ഏ​ത് പ്ര​തി​സ​ന്ധി​യും ത​ര​ണം ചെ​യ്ത് ഡ​ല്‍​ഹി​യി​ലെ​ത്തി​ച്ചേ​രു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള​ത്. ക​ര്‍​ഷ​ക​രെ പ്ര​തി​രോ​ധി​ക്കാ​ന്‍ പോ​ലീ​സി​നു പു​റ​മെ ബി​എ​സ്എ​ഫി​നെ​യും സി​ആ​ര്‍​പി​എ​ഫി​നെ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ പി​ന്മാ​റി​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രു മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. എ​ന്നാ​ല്‍ തീ​രു​മാ​ന​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.

വ്യാ​ഴാ​ഴ്ച പ​ഞ്ചാ​ബി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട ക​ര്‍​ഷ​ക​രെ അം​ബാ​ല​യി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രെ ക​ണ്ണീ​ര്‍​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ ഗി​ച്ചു. ബാ​രി​ക്കേ​ഡ് ക​ര്‍​ഷ​ക​ര്‍ പു​ഴ​യി​ലേ​ക്ക് എ​റി​യു​ക​യും ചെ​യ്തി​രു​ന്നു.

കൂ​ടാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ർ​ഷ​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ ഒ​ൻ​പ​ത് സ്റ്റേ​ഡി​യ​ങ്ങ​ൾ വേ​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ ആ ​വ​ശ്യം ആം ​ആ​ദ്മി സ​ർ​ക്കാ​ർ നി​ഷേ​ധി​ച്ചു. ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു.

ഇ​തി​നി​ടെ ക​ര്‍​ഷ​ക​ര്‍​ക്ക് ഡ​ല്‍​ഹി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പോ​ലീ​സ് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. വ​ട​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ബു​രാ​രി​യി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.