ഹൈ​ദ​രാ​ബാ​ദി​ൽ എ​ത്ര സീ​റ്റ്; മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച് ഒ​വൈ​സി
Friday, November 27, 2020 6:48 AM IST
ഹൈ​ദ​രാ​ബാ​ദ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച് എ​ഐ​എം​ഐ​എം അ​ധ്യ​ക്ഷ​ൻ അ​സാ​ദു​ദ്ദീ​ൻ ഒ​വൈ​സി. ഡി​സം​ബ​ർ ആ​ദ്യം ന​ട​ക്കു​ന്ന ഗ്രെ​യ്റ്റ​ർ ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മോ​ദി​യെ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​ക്കു​ക. ഏ​ത്ര സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്ന് കാ​ണാ​മെ​ന്ന് ഒ​വൈ​സി വെ​ല്ലു​വി​ളി​ച്ചു.

മോ​ദി​യെ ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​രി​ക. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ക. എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് നു​മ​ക്ക് കാ​ണാം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യോ​ഗം ഇ​വി​ടെ സം​ഘ​ടി​പ്പി​ക്കു​ക. എ​ത്ര സീ​റ്റു​ക​ളി​ൽ വി​ജ​യി​ക്കു​മെ​ന്ന് കാ​ണാം- ഒ​വൈ​സി വെ​ല്ലു​വി​ളി​ച്ചു. ബി​ജെ​പി ഹൈ​ദ​രാ​ബാ​ദി​ന്‍റെ വി​ക​സ​നം ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.