പ​രാ​തി​ക്കാ​ര​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി; നെ​യ്യാ​ര്‍ ഡാം ​എ​എ​സ്‌​ഐ​യെ സ്ഥ​ലം മാ​റ്റി
Thursday, November 26, 2020 10:37 PM IST
തി​രു​വ​ന​ന്ത​പു​രം: പ​രാ​തി​ക്കാ​ര​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ല്‍ എ​എ​സ്‌​ഐ​യെ സ്ഥ​ലം മാ​റ്റി. നെ​യ്യാ​ര്‍ ഡാം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ ഗോ​പ​കു​മാ​റി​നെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. ബ​റ്റാ​ലി​യ​നി​ലേ​ക്കാ​ണ് മാ​റ്റം.

പോ​ലീ​സു​കാ​ര​ന്‍ പ​രാ​തി​ക്കാ​ര​നോ​ടും മ​ക​ളോ​ടും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് പോലീസ് മേധാവി നി​ര്‍​ദേ​ശം ന​ല്‍​കി. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി സം​ഭ​വം അ​ന്വേ​ഷി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.