ഐ​ജി പി. ​വി​ജ​യ​ന്‍റെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്; പ​തി​നേ​ഴു​കാ​ര​ൻ പി​ടി​യി​ൽ
Thursday, November 26, 2020 6:16 PM IST
കൊ​ച്ചി: ഐ​ജി പി. ​വി​ജ​യ​ന്‍റെ പേ​രി​ല്‍ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​ സ്കൂ​ൾ വി​ദ്യാ​ർ​ഥി പി​ടി​യി​ൽ. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​ര​നെ​യാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ സൈ​ബ​ർ സം​ഘം പി​ടി​കൂ​ടി​യ​ത്.

പി. ​വി​ജ​യ​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടെ പ്രൊ​ഫൈ​ലാ​യി ന​ൽ​കി പ​ണം ത​ട്ടാ​നാ​ണ് ശ്ര​മം ന​ട​ന്ന​ത്. പ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​ന്ദേ​ശ​മ​യ​ക്കു​ന്ന​താ​യി​രു​ന്നു ത​ട്ടി​പ്പി​ന്‍റെ രീ​തി. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ഐ​ജി ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.