അ​തി​ര്‍​ത്തി​യി​ല്‍ വെ​ടി​യേ​ൽ​ക്കു​ന്ന​വ​രു​ടെ മ​ക്ക​ൾ​ക്ക് നേ​രെ​യാ​ണ് ജ​ല​പീ​ര​ങ്കി പ്രയോ​ഗി​ക്കു​ന്ന​ത്: ക​ന​യ്യ കു​മാ​ർ
Thursday, November 26, 2020 3:34 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ ന​ട​ക്കു​ന്ന ഡ​ല്‍​ഹി ച​ലോ മാ​ര്‍​ച്ചി​ല്‍ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ക​ര്‍​ഷ​കരെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന ന​ട​പ​ടി​ക്കെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​ഐ നേ​താ​വ് ക​ന​യ്യ കു​മാ​ര്‍. അ​തി​ർ​ത്തി​യി​ൽ വെ​ടി​യേ​ൽ​ക്കു​ന്ന​വ​രു​ടെ മ​ക്ക​ൾ​ക്ക് നേ​രെ​യാ​ണ് സ​ർ​ക്കാ​ർ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ന്ന​തെ​ന്ന് ക​ന​യ്യ കു​മാ​ർ ട്വീ​റ്റ് ചെ​യ്തു.

"അ​തി​ർ​ത്തി​യി​ൽ വെ​ടി​യേ​ൽ​ക്കു​ന്ന​വ​രു​ടെ മ​ക്ക​ൾ​ക്ക് നേ​രെ​യാ​ണ് സ​ർ​ക്കാ​ർ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ന്ന​ത്. ആ​ദ്യം തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക​ര്‍​ഷ​ക​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കി. ഇ​പ്പോ​ള്‍ അ​വ​രു​ടെ പു​റ​ത്ത് ലാ​ത്തി​കൊ​ണ്ട​ടി​ക്കു​ന്നു. എ​ന്നി​ട്ടും ഇ​വ​ര്‍​ക്കൊ​ന്നും ഒ​രു നാ​ണ​ക്കേ​ടും തോ​ന്നു​ന്നി​ല്ല.’ ക​ന​യ്യ കു​മാ​ർ കു​റി​ച്ചു.

നേ​ര​ത്തെ ക​ർ​ഷ​ക​രെ ത​ട​ഞ്ഞ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. "കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ അ​വ​ത​രി​പ്പി​ച്ച മൂ​ന്ന് ബി​ല്ലു​ക​ളും ക​ര്‍​ഷ​ക വി​രു​ദ്ധ​മാ​ണ്. അ​വ പി​ന്‍​വ​ലി​ക്കു​ന്ന​തി​ന് പ​ക​രം സ​മാ​ധാ​ന​മാ​യി സ​മ​രം ന​ട​ത്തു​ന്ന​തി​ല്‍ നി​ന്നും ക​ര്‍​ഷ​ക​രെ ത​ട​യു​ക​യാ​ണ്. അ​വ​ര്‍​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ന്നു. ഇ​ത് വ​ലി​യ തെ​റ്റാ​ണ്. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള​ത് ഭ​ര​ണ ഘ​ട​ന ന​ല്‍​കു​ന്ന അ​വ​കാ​ശ​മാ​ണ്'. കേ​ജ​രി​വാ​ള്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.