ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു
Thursday, November 26, 2020 12:56 PM IST
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ പു​നഃ​രാ​രം​ഭി​ച്ചു. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ബി​ജു പൗ​ലോ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്.

വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റ​ണ​മെ​ന്ന ന​ടി​യു​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​ന് ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ​ത്തെ വി​ചാ​ര​യാ​ണ് ഇ​ന്ന് ന​ട​ന്ന​ത്. ഹൈ​ക്കോ​ട​തി വി​ധി വ​ന്ന​തി​ന് ശേ​ഷം കേ​സി​ലെ സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ രാ​ജി വ​ച്ചി​രു​ന്നു.

പ്രോ​സി​ക്യൂ​ട്ട​ര്‍ മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഡി​സം​ബ​ര്‍ ര​ണ്ടാം തീ​യ​തി​യി​ലേ​ക്ക് മാ​റ്റി. അ​തേ​സ​മ​യം, വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.