ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ: ശി​വ​സേ​ന എം​എ​ല്‍​എ പ്ര​താ​പ് സ​ര്‍​നാ​യി​കി​ന്‍റെ അ​നു​യാ​യി അ​റ​സ്റ്റി​ൽ
Thursday, November 26, 2020 11:53 AM IST
മും​ബൈ: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ശി​വ​സേ​ന എം​എ​ൽ​എ പ്ര​താ​പ് സ​ര്‍​നാ​യി​കി​ന്‍റെ അ​ടു​ത്ത സ​ഹാ​യി അ​റ​സ്റ്റി​ൽ. സ​ര്‍​നാ​യി​കി​ന്‍റെ ബ​ന്ധു​വും ബി​സി​ന​സ് പ​ങ്കാ​ളി​യു​മാ​യ അ​മി​ത് ച​ണ്ഡോ​ളെ ബു​ധ​നാ​ഴ്ച രാ​ത്രി അ​റ​സ്റ്റി​ലാ​യി. ച​ണ്ഡോ​ളേ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്ന് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച സ​ര്‍​നാ​യി​ക്കി​ന്‍റെ വ​സ​ത​യി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​തി​നൊ​പ്പം മും​ബൈ​യി​ലും താ​നെ​യി​ലു​മാ​യി പ​ത്തോ​ളം സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ടോ​പ് ഗ്രൂ​പ്പ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ മ​റ​വി​ൽ 175 കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നാ​ണ് എം​എ​ൽ​എ​യ്‌​ക്കെ​തി​രാ​യ കേ​സ്. കേ​സി​ൽ ആ​ദ്യ​ത്തെ അ​റ​സ്റ്റാ​ണ് ഇ​ന്ന​ത്തേ​ത്.

മും​ബൈ​യി​ലെ ഒ​വാ​ല മ​ജി​വാ​ഡ​യി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ് പ്ര​താ​പ് സ​ര്‍​നാ​യി​ക്. ടോ​പ് ഗ്രൂ​പ്പ് സി​ഇ​ഒ ര​മേ​ഷ് അ​യ്യ​രും സ​ർ​നാ​യി​കു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളാ​കും ച​ണ്ഡോ​ളെ​യി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.