ചാ​മ്പ്യ​ൻ​സ് ലീ​ഗ്: നാ​ലാം ജ​യ​ത്തോ​ടെ ബ​യൺ നോ​ക്കൗ​ട്ടി​ൽ
Thursday, November 26, 2020 11:58 AM IST
മ്യൂ​ണി​ക്: ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ജ​ർ​മ​ൻ വ​മ്പ​ന്മാ​രാ​യ ബ​യൺ മ്യൂ​ണി​ക്കി​ന് ജ​യം. ഗ്രൂ​പ്പ് എ ​മ​ത്സ​ര​ത്തി​ൽ സ​ന്ദ​ർ​ശ​ക​രാ​യ റെ​ഡ്ബു​ള്‍ സാ​ല്‍​സ്ബ​ര്‍​ഗി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ബ​യൺ തോ​ൽ​പ്പി​ച്ചു. ജ​യ​ത്തോ​ടെ ബ​യൺ ചാ​മ്പ്യ​ൻ​സ് ലീ​ഗ് നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ചു.

റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​സ്കി (42), കിം​ഗ്സ‌​ലി കോ​മാ​ൻ (52), ലെ​റോ​യ് സാ​നെ (68) എ​ന്നി​വ​ർ ബ​യ​ണി​ന്‍റെ ഗോ​ളു​ക​ൾ നേ​ടി. 73-ാം മി​നി​റ്റി​ൽ മെ​ർ​ഗ്രിം ബെ​റി​ഷ​യാ​ണ് സാ​ല്‍​സ്ബ​ര്‍​ഗി​ന്‍റെ ഏ​ക​ഗോ​ൾ നേ​ടി​യ​ത്. 66-ാം മി​നി​റ്റി​ൽ ബ​യണി​ന്‍റെ മാ​ർ​ക് റോ​ക്ക ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഗോ​ൾ വ​ന്ന​ത്.

ഗ്രൂ​പ്പ് എ​യി​ൽ ക​ളി​ച്ച നാ​ല് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ബ​യ​ണി​ന് 12 പോ​യി​ന്‍റു​ണ്ട്. അ​ത്ര​യും മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് അ​ഞ്ച് പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.