ദേ​ശീ​യ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു; ക​ട​ക​മ്പോ​ള​ങ്ങ​ളും നി​ര​ത്തും നി​ശ്ച​ല​മാ​യി
Thursday, November 26, 2020 11:04 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി-​ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദേ​ശീ​യ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 12നാ​ണ് പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച​ത്. ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. നി​ര​ത്തി​ൽ സ്വ​കാ​ര്യ-​കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഓ​ടു​ന്നി​ല്ല.

പ​ത്ത് ദേ​ശീ​യ സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പം സം​സ്ഥാ​ന​ത്തെ 13 തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും പ​ണി​മു​ട​ക്കി​ൽ അ​ണി​ചേ​രു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് ഒ​ന്ന​ര കോ​ടി​യി​ലേ​റെ ജ​ന​ങ്ങ​ൾ പ​ണി​മു‌‌​ട​ക്കി​ൽ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി അ​റി​യി​ച്ചു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങ​രു​തെ​ന്നും പ​ണി​മു​ട​ക്കു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഐ​ന്‍​ടി​യു​സി, എ​ഐ​ടി​യു​സി, ഹി​ന്ദ് മ​സ്ദൂ​ര്‍ സ​ഭ, സി​ഐ​ടി​യു, ഓ​ള്‍ ഇ​ന്ത്യ യു​ണൈ​റ്റ​ഡ് ട്രേ​ഡ് യൂ​ണി​യ​ന്‍ സെ​ന്‍റ​ര്‍, ട്രേ​ഡ് യൂ​ണി​യ​ന്‍ കോ​ര്‍​ഡി​നേ​ഷ​ന്‍ സെ​ന്‍റ​ര്‍, സെ​ല്‍​ഫ് എം​പ്ലോ​യ്ഡ് വി​മി​ന്‍​സ് അ​സോ​സി​യേ​ഷ​ൻ, ഓ​ള്‍ ഇ​ന്ത്യ സെ​ന്‍​ട്ര​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ട്രേ​ഡ് യൂ​ണി​യ​ന്‍​സ്, ലേ​ബ​ര്‍ പ്രോ​ഗ്ര​സീ​വ് ഫെ​ഡ​റേ​ഷ​ന്‍ എ​ന്നീ സം​ഘ​ട​ന​ക​ള്‍ ചേ​ര്‍​ന്നാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ബാ​ങ്ക് ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചി​ട്ടു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി, ബി​എ​സ്എ​ൻ​എ​ൽ, ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും.

പ​ണി​മു​ട​ക്ക് ഇ​ന്ന് രാ​ത്രി 12-ന് ​അ​വ​സാ​നി​ക്കും. പാ​ൽ, പ​ത്രം, ഇ​ല​ക്ഷ​ൻ ഓ​ഫീ​സു​ക​ൾ എ​ന്നി​വ​യെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.