ബാ​ർ​കോ​ഴ കേ​സി​ൽ അ​ന്വേ​ഷ​ണ അ​നു​മ​തി തേ​ടി സ്പീ​ക്ക​ർ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ക​ത്ത്
Thursday, November 26, 2020 7:27 AM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ർ​കോ​ഴ കേ​സി​ൽ അ​ന്വേ​ഷ​ണാ​നു​മ​തി തേ​ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്പീ​ക്ക​ർ​ക്ക് ക​ത്തു ന​ൽ​കി. പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മ​ന്ത്രി​മാ​രാ​യ വി.​എ​സ്.​ശി​വ​കു​മാ​ർ, കെ,​ബാ​ബു എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് സ​ർ​ക്കാ​ർ ക​ത്തു ന​ൽ​കി​യ​ത്.

ഇ​തി​നു പു​റ​മേ അ​ന്വേ​ഷ​ണ​ത്തി​ന് ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി തേ​ടാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. അ​തേ​സ​മ​യം, ബാ​റു​ട​മ​ക​ൾ​ക്കി​ട​യി​ലെ ത​മ്മി​ല​ടി അ​ന്വേ​ഷ​ണ​ത്തി​ന് തി​രി​ച്ച​ടി​യാ​യി​രി​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​ലു​ണ്ട്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണം പി​രി​ച്ചു ന​ൽ​കി​യെ​ന്ന ബി​ജു ര​മേ​ശി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ബാ​ർ ഉ​ട​മ​ക​ൾ ത​ള്ളി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.