ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 14.25 ല​ക്ഷ​വും ക​ട​ന്ന് കു​തി​ക്കു​ന്നു
Thursday, November 26, 2020 7:09 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 14.25 ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ട്. ലോ​ക​ത്ത് ഇ​തു​വ​രെ 1,425,843 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 11,981 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

പു​തി​യ​താ​യി 605,568 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 60,701,013 ആ​യി ഉ​യ​ർ​ന്നു. 42,017,703 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

17,257,467 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 103,894 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.