അ​മേ​രി​ക്ക​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 1.80 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്; 2,300 മ​ര​ണം
Thursday, November 26, 2020 8:26 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ലോ​ക​രാ​ജ്യ​ങ്ങ​ളെ​പ്പോ​ലും ഞെ​ട്ടി​ച്ച് മു​ന്നോ​ട്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 180,690 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 13,137,749 ആ​യി ഉ​യ​ർ​ന്നു.

2,300 പേ​രാ​ണ് പു​തി​യ​താ​യി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 268,216 ആ​യി. ജോ​ണ്‍​സ്ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ 7,805,176 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​പ്പോ​ൾ 5,064,357 പേ​ർ ഇ​പ്പോ​ഴും വൈ​റസ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. 186,105,742 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ടെ​ക്സ​സ്, ക​ലി​ഫോ​ർ​ണി​യ, ഫ്ളോ​റി​ഡ, ഇ​ല്ലി​നോ​യി​സ്, ന്യൂ​യോ​ർ​ക്ക്, ജോ​ർ​ജി​യ, ഒ​ഹി​യോ, വി​സ്കോ​സി​ൻ, മി​ഷി​ഗ​ണ്‍, ടെ​ന്നി​സി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​ർ ഏ​റെ​യു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.