ബി​ജെ​പി നേ​താ​ക്ക​ൾ 365 ദി​വ​സ​വും വി​ഡ്ഡി​ദി​നം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് മ​മ​ത
Thursday, November 26, 2020 1:47 PM IST
കോ​ൽ​ക്ക​ത്ത: ബി​ജെ​പി​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി രം​ഗ​ത്ത്.

ഏ​പ്രി​ൽ ഫൂ​ൾ എ​ന്ന ലോ​ക വി​ഡ്ഡി​ദി​ന​ത്തെ​ക്കു​റി​ച്ച് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. എ​ന്നാ​ൽ ബി​ജെ​പി നേ​താ​ക്ക​ൾ വ​ർ​ഷം മു​ഴു​വ​ൻ രാ​ജ്യ​ത്ത് വി​ഡ്ഡി​ദി​നം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് മ​മ​ത പ​രി​ഹ​സി​ച്ചു. ബ​ൻ​കൂ​റ ജി​ല്ല​യി​ലെ ഒ​രു റാ​ലി​യി​ലാ​ണ് മ​മ​ത ബി​ജെ​പി​യെ ട്രോ​ളി​യ​ത്.

താ​ൻ ജ​യി​ലി​ലാ​ണെ​ങ്കി​ൽ പോ​ലും വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ണ്. ബി​ജെ​പി രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യ​ല്ലെ​ന്നും മാ​ലി​ന്യ പാ​ർ​ട്ടി​യാ​ണെ​ന്നും മ​മ​ത ആ​ഞ്ഞ​ടി​ച്ചു. ബി​ജെ​പി​ക്ക് ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ത​ന്നെ അ​റ​സ്റ്റ് ചെ​യ്യ​ട്ടെ​യെ​ന്നും അ​വ​ർ വെ​ല്ലു​വി​ളി​ച്ചു.

ബം​ഗാ​ളി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ട് ഷൂ ​ന​ക്കി​ക്കും എ​ന്ന് ബി​ജെ​പി ബം​ഗാ​ൾ ഉ​പാ​ധ്യ​ക്ഷ​ൻ രാ​ജു ബാ​ന​ർ​ജി പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് മ​മ​ത​യു​ടെ പ​രി​ഹാ​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.