സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി വി​വാ​ദ​ത്തി​ൽ
Thursday, November 26, 2020 1:25 AM IST
ജ​റു​സ​ലം: സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ലൂ​ടെ ഇ​സ്രേ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വി​വാ​ദ​ത്തി​ൽ. സ്ത്രീ​ക​ൾ അ​വ​കാ​ശ​ങ്ങ​ളു​ള്ള മൃ​ഗ​ങ്ങ​ളാ​ണ് എ​ന്ന പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്.​ത

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള വി​വേ​ച​ന​ത്തി​നെ​തി​രാ​യ അ​ന്താ​രാ​ഷ്ട്ര ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹ​ത്തെ നാ​ക്ക് ച​തി​ച്ച​ത്.

സ്ത്രീ​ക​ൾ നി​ങ്ങ​ൾ​ക്ക് മ​ർ​ദി​ക്കാ​നു​ള്ള മൃ​ഗ​ങ്ങ​ള​ല്ല. ഇ​ക്കാ​ല​ത്ത് സ്ത്രീ​ക​ളോ​ട് കാ​ണി​ക്കു​ന്ന​തി​നേ​ക്കാ​ൾ മ​മ​ത ന​മ്മ​ൾ മൃ​ഗ​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്നു​ണ്ട്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും മൃ​ഗ​ങ്ങ​ളാ​ണ്. അ​വ​കാ​ശ​ങ്ങ​ളു​ള്ള മൃ​ഗ​ങ്ങ​ൾ- ഇ​താ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം.

ഇ​തി​നോ​ട​കം നി​ര​വ​ധി​പ്പേ​രാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ രം​ഗ​ത്തു വ​ന്ന​ത്. നേ​ര​ത്തെ കൊ​റോ​ണ കാ​ബി​നെ​റ്റി​ൽ നി​ന്ന് സ്ത്രീ​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ളും വി​വാ​ദ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.