മും​ബൈ​യ്ക്കു ആ​ദ്യ ജ​യം; ഒ​റ്റ ഗോ​ളി​ൽ ഗോ​വ വീ​ണു
Wednesday, November 25, 2020 11:26 PM IST
പ​നാ​ജി: ഐ​എ​സ്എ​ലി​ൽ മും​ബൈ സി​റ്റി ക​രു​ത്ത​രാ​യ ഗോ​വ​യെ വീ​ഴ്ത്തി ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി. ക​ളി​യു​ടെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ മും​ബൈ​യ്ക്കു അ​നു​കൂ​ല​മാ​യി ല​ഭി​ച്ച പെ​നാ​ൽ​റ്റി​യാ​ണ് ഗോ​വ​യെ വീ​ഴ്ത്തി​യ​ത്. ആ​ദം ലെ ​ഫ്രോ​ണ്ടെ ആ​ണ് 94 ാം മി​നി​റ്റി​ൽ മും​ബൈ​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.

ആ​ദ്യ പ​കു​തി​യി​ൽ പ​ത്തു​പേ​രാ​യി ചു​രു​ങ്ങി​യ ഗോ​വ അ​വ​സാ​ന നി​മി​ഷം വ​രെ മും​ബൈ​യെ പ്ര​തി​രോ​ധി​ച്ചെ​ങ്കി​ലും ലെ​നി റോ​ഡ്രി​ഗ​സി​ന്‍റെ പി​ഴ​വാ​ണ് വി​ന​യാ​യ​ത്. 40–ാം മി​നി​റ്റി​ൽ ഇ​ന്ത്യ​ന്‍ താ​രം റെ​ഡീം ത​ലാം​ഗ് ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ടു പു​റ​ത്താ​യ​തോ​ടെ​യാ​ണ് ഗോ​വ പ​ത്തു​പേ​രാ​യി ചു​രു​ങ്ങി​യ​ത്. മും​ബൈ​യു​ടെ ഹെ​ർ​ന​ൻ സ​ന്‍റാ​ന​യെ ഫൗ​ൾ ചെ​യ്ത​തി​നാ​ണ് റെ​ഡീം ത​ലാം​ഗ് ചു​വ​പ്പ് കാ​ർ​ഡ് കി​ട്ടി​യ​ത്.

ഇ​തോ​ടെ മും​ബൈ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഗോ​വ പി​ടി​ച്ചു​നി​ന്നു. 94 ാം മി​നി​റ്റി​ൽ മും​ബൈ താ​രം ബി​പി​ൻ സിം​ഗി​ന്‍റെ ഹെ​ഡ്ഡ​ർ ബോ​ക്സി​ൽ ലെ​നി​യു​ടെ കൈ​യി​ൽ ത​ട്ടി. റ​ഫ​റി പെ​നാ​ൽ​റ്റി സ്പോ​ട്ടി​ലേ​ക്ക് വി​സി​ലൂ​തി വി​ര​ൽ​ച്ചൂ​ണ്ടി. ആ​ദം ലെ ​ഫ്രോ​ണ്ടെ​യ്ക്കു പി​ഴ​ച്ചി​ല്ല. മും​ബൈ​യ്ക്കു ആ​ദ്യ​ജ​യ​വും മൂ​ന്നു പോ​യി​ന്‍റും സ്വ​ന്തം. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ നോ​ർ​ത്ത് ഈ​സ്റ്റി​നോ​ട് മും​ബൈ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.