ആ​ർ​ക്കാ​ണ് അങ്ങ​നെ ചെ​യ്യാ​നാ​വു​ക, മ​റ​ഡോ​ണ​യ്ക്ക​ല്ലാ​തെ!
Wednesday, November 25, 2020 10:45 PM IST
ഫു​ട്ബോ​ൾ ലോ​ക​ത്തെ മാ​ത്ര​മ​ല്ല ക​യി​ക​ലോ​ക​ത്തെ​ത​ന്നെ കം​പ്ലീ​റ്റ് എ​ന്‍റ​ർ​ടെ​യ്ന​റാ​യി​രു​ന്നു ഡീ​ഗോ മ​റ​ഡോ​ണ​യെ​ന്ന അ​ർ​ജ​ന്‍റീ​ന​ക്കാ​ര​ൻ. ക​ളി​ക്ക​ള​ത്തി​ൽ "​ദൈ​വ​ത്തി​ന്‍റെ കൈ’​യു​ടെ 34 വ​ർ​ഷ​ത്തെ ഓ​ർ​മ​ക​ൾ ബാ​ക്കി​യാ​ക്കി​യാ​ണ് മ​റ​ഡോ​ണ വി​ട​വാ​ങ്ങു​ന്ന​ത്. 1986 ജൂ​ണ്‍ 22-ന് ​മെ​ക്സി​ക്കോ സി​റ്റി​യി​ലെ അ​സ്റ്റെ​ക്ക സ്റ്റേ​ഡി​യ​ത്തി​ൽ 1,14,000 ഓ​ളം കാ​ണി​ക​ളെ സാ​ക്ഷി​യാ​ക്കി​യാ​ണ് ഡീ​ഗോ മ​റ​ഡോ​ണ അ​ത്ഭു​ത​ങ്ങ​ളു​ടെ രാ​ജ​കു​മാ​ര​ൻ പ​ട്ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്.

1986 ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യും ഇം​ഗ്ല​ണ്ടും ട്രോ​ഫി​യോ​ട് അ​ടു​ക്കു​ക​യാ​ണ്. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച​പ്പോ​ൾ 51-ാം മി​നി​റ്റി​ലാ​ണ് ഫു​ട്ബോ​ൾ നി​രീ​ക്ഷ​ക​രെ​യും ആ​രാ​ധ​ക​രെ​യും ഒ​രു പോ​ലെ ഞെ​ട്ടി​ച്ച് അ​ർ​ജ​ന്‍റീ​ന ക്യാ​പ്റ്റ​നാ​യി​രു​ന്ന ഡീ​ഗോ മ​റ​ഡോ​ണ കൈ ​കൊ​ണ്ടു വ​ല കു​ലു​ക്കി​യ​ത്.

ജോ​ർ​ജ് വാ​ൽ​ദാ​നോ ന​ൽ​കി​യ പ​ന്ത് ഇം​ഗ്ല​ണ്ടി​ന്‍റെ വി​ഖ്യാ​ത ഗോ​ൾ കീ​പ്പ​ർ പീ​റ്റ​ർ ഷി​ൽ​ട്ട​ന്‍റെ ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ ചാ​ടി കൈ ​കൊ​ണ്ടു ത​ട്ടി ഗോ​ളാ​ക്കു​ക​യാ​യി​രു​ന്നു മ​റ​ഡോ​ണ. ക​ളി നി​യ​മ​ത്തി​നെ​തി​രാ​യ ഗോ​ളാ​യി​രു​ന്നെ​ങ്കി​ലും കാ​യി​ക ലോ​കം ഇ​തി​നെ ദൈ​വ​ത്തി​ന്‍റെ കൈ ​എ​ന്നു വി​ളി​ച്ചു. കൈ​കൊ​ണ്ടു ഗോ​ൾ നേ​ടി​യ സ​മ​യ​ത്ത് ടീ​മം​ഗ​ങ്ങ​ൾ വ​ന്നു എ​ന്നെ അ​ഭി​ന​ന്ദി​ക്കു​മെ​ന്നു ക​രു​തി. എ​ന്നാ​ൽ സ​ഹ​താ​ര​ങ്ങ​ൾ അ​തി​നു​മ​ടി​ച്ചു, റ​ഫ​റി ഗോ​ൾ വി​ധി​ക്കി​ല്ല എ​ന്ന് ഭ​യ​ന്ന് അ​തു​ണ്ടാ​യി​ല്ല. ത​ന്നെ വ​ന്നു കെ​ട്ടി​പ്പി​ടി​ക്കാ​ൻ അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മ​റ​ഡോ​ണ കൈ​കൊ​ണ്ട് പ​ന്ത് ത​ട്ടി വ​ല​യി​ലാ​ക്കി​യ​ത് ഇം​ഗ്ല​ണ്ട് ഗോ​ളി ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ടു​ണീ​ഷ്യ​ൻ റ​ഫ​റി അ​ലി ബി​ൻ നാ​സ​ർ ഇ​ത് കാ​ര്യ​മാ​ക്കി​യി​ല്ല. ലൈ​ൻ റ​ഫ​റി ഡോ​ചെ​വ് ഇ​ത് ഹാ​ൻ​ഡ് ബോ​ൾ വി​ധി​ക്കാ​ഞ്ഞ​താ​ണ് കാ​ര​ണം.

ആ​ദ്യ ഗോ​ൾ നേ​ടി നാ​ലു മി​നി​റ്റ് മാ​ത്രം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് കാ​യി​ക ലോ​ക​ത്തെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ളും മ​റ​ഡോ​ണ നേ​ടി​യ​ത്. മി​ഡ്ഫീ​ൽ​ഡ​ർ ഹെ​ക്ട​ർ എ​ന്‍റി​ക്ക് ന​ൽ​കി​യ പാ​സ് സ്വീ​ക​രി​ച്ച് എ​തി​ർ പോ​സ്റ്റി​ന്‍റെ 60 യാ​ർ​ഡ് അ​ക​ലെ നി​ന്നു പ​ന്തു​മാ​യി കു​തി​ച്ച മ​റ​ഡോ​ണ ഇം​ഗ്ല​ണ്ടി​ന്‍റെ പീ​റ്റ​ർ ബേ​ഡ്സ്ലി, പീ​റ്റ​ർ റെ​യ്ഡ്, ടെ​റി ഫെ​ൻ​വി​ക്ക് എ​ന്നി​വ​രെ​യും ടെ​റി ബു​ച്ച​റെ ര​ണ്ടു ത​വ​ണ​യും മ​റി​ക​ട​ന്ന് പീ​റ്റ​ർ ഷി​ൽ​ട്ട​നെ കാ​ഴ്ച​ക്കാ​ര​നാ​ക്കി ഇം​ഗ്ലീ​ഷ് വ​ല കു​ലു​ക്കി. പാ​സ് സ്വീ​ക​രി​ച്ച് മ​റ​ഡോ​ണ 10 സെ​ക്ക​ൻ​ഡ് കൊ​ണ്ട് ല​ക്ഷ്യം ക​ണ്ടു.

മ​ത്സ​രം ഒ​ന്നി​നെ​തി​രേ ര​ണ്ടു​ഗോ​ളു​ക​ൾ​ക്കു ജ​യി​ച്ച അ​ർ​ജ​ന്‍റീ​ന സെ​മി​യി​ൽ ബെ​ൽ​ജി​യ​ത്തെ​യും ഫൈ​ന​ലി​ൽ പ​ശ്ചി​മ ജ​ർ​മ​നി​യെ​യും കീ​ഴ​ട​ക്കി ലോ​ക കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു. അ​ന്നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് ഫു​ട്ബോ​ൾ ടീ​മി​നെ​യാ​യി​രു​ന്നി​ല്ല ഒ​രു രാ​ജ്യ​ത്തെ ത​ന്നെ​യാ​ണെ​ന്നു പി​ൽ​ക്കാ​ല​ത്ത് മ​റ​ഡോ​ണ കു​റി​ച്ചു.

അ​റു​പ​താം ജ·​ദി​നം ആ​ഘോ​ഷി​ക്കു​ന്പോ​ൾ പോ​ലും ഇ​നി​യും പൂ​ർ​ത്തി​യാ​കാ​ത്ത എ​ന്തെ​ങ്കി​ലും സ്വ​പ്നം ബാ​ക്കി​യു​ണ്ടോ എ​ന്ന് ചോ​ദി​ക്കു​ന്പോ​ൾ അ​യാ​ൾ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ഇം​ഗ്ല​ണ്ടി​നെ​തി​രെ ഒ​രി​ക്ക​ൽ കൂ​ടി ദൈ​വ​ത്തി​ന്‍റെ കൈ ​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഗോ​ള​ടി​ക്ക​ണം, ഇ​ത്ത​വ​ണ പ​ക്ഷേ വ​ല​ത് കൈ ​കൊ​ണ്ടാ​ക​ണം. ആ​ർ​ക്കാ​ണ് ഇ​ങ്ങ​നെ പ​റ​യാ​നാ​വു​ക, മ​റ​ഡോ​ണ​യ്ക്ക​ല്ലാ​തെ!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.