ലോകമൊരു കണ്ണീർ പന്ത്; ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മ​റ​ഡോ​ണ അന്തരിച്ചു
Wednesday, November 25, 2020 11:07 PM IST
ബു​വാ​ന​സ്ഐ​റി​സ്: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഡി​യാ​ഗോ മ​റ​ഡോ​ണ (60) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​റ​ഡോ​ണ​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​ണ് ഈ ​വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്. അ​ർ​ജ​ന്‍റീ​ന പ്ര​സി​ഡ​ന്‍റ് ആ​ൽ​ബ​ർ​ട്ടോ ഫെ​ർ​ണാ​ണ്ട​സ് രാ​ജ്യ​ത്ത് മൂ​ന്ന് ദി​വ​സ​ത്തെ ദു​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു.

ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​ത്തി​നു ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ മ​റ​ഡോ​ണ ചി​കി​ത്സ​യ്ക്കു ശേ​ഷം ര​ണ്ടാ​ഴ്ച​യാ​യി വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ര​ണ​മെ​ത്തി​യ​ത്. ഈ ​മാ​സം 11 ന് ​ആ​ണ് അ​ദ്ദേ​ഹം ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം ആ​ശു​പ​ത്രി​വി​ട്ട​ത്. ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​ത് നീ​ക്കം ചെ​യ്യാ​നാ​ണ് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്ന​ത്.

ശ​സ്ത്ര​ക്രി​യ ന​ട​ത്തി എ​ട്ടു ദി​വ​സ​ത്തി​നു ശേ​ഷം മ​റ​ഡോ​ണ ആ​ശു​പ​ത്രി​വി​ടു​ക​യും ചെ​യ്തു. മൂ​ത്ത​മ​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തി​ന് അ​ടു​ത്തു​ള്ള വീ​ട്ടി​ലാ​ണ് അ​ദ്ദേ​ഹം വി​ശ്ര​മ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ലോ​കം​ക​ണ്ട എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ഫു​ട്ബോ​ൾ താ​ര​മാ​യാ​ണ് മ​റ​ഡോ​ണ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. 1986 ൽ ​അ​ർ​ജ​ന്‍റീ​ന​യെ അ​ദ്ദേ​ഹം ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​ക്കി. ബൊ​ക്കാ ജൂ​നി​യേ​ഴ്സ്, നാ​പ്പോ​ളി, ബാ​ഴ്സ​ലോ​ണ തു​ട​ങ്ങി വ​മ്പ​ൻ ക്ല​ബു​ക​ൾ​ക്കാ​യും അ​ദ്ദേ​ഹം ബൂ​ട്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. 1986 ലോ​ക​ക​പ്പാ​ണ് മ​റ​ഡോ​ണ​യു​ടെ പ്ര​ശ​സ്തി വ​ർ​ധി​പ്പി​ച്ച​ത്. ഏ​താ​ണ്ട് ഒ​റ്റ​യ്ക്കാ​ണ് മ​റ​ഡോ​ണ ശ​രാ​ശ​രി​ക്കാ​രു​ടെ ടീ​മാ​യി​രു​ന്ന നീ​ല​യി​ൽ വെ​ള്ള​വ​ര​യു​ള്ള കു​പ്പാ​യ​ക്കാ​രെ ത​ങ്കം​പൊ​തി​ഞ്ഞ ക​പ്പി​ൽ മു​ത്ത​മി​ടീ​ച്ച​ത്.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ സെ​മി ലോ​കം വീ​ണ്ടും വീ​ണ്ടും ക​ണ്ടു. മ​ത്സ​ര​ത്തി​ൽ ദൈ​വ​ത്തി​ന്‍റെ കൈ ​എ​ന്ന് അ​റി​യ​പ്പെ​ട്ട വി​വാ​ദ ഗോ​ൾ ഉ​ൾ​പ്പെ​ടെ ര​ണ്ട് ഗോ​ളു​ക​ൾ ലോ​ക​പ്ര​ശ​സ്ത​മാ​യി. മൈ​താ​ന മ​ധ്യ​ത്തി​ൽ​നി​ന്നും പ​ന്ത് സ്വീ​ക​രി​ച്ച് ആ​റ് ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ളെ വെ​ട്ടി​യൊ​ഴി​ഞ്ഞ് ഒ​റ്റ​യ്ക്കു നേ​ടി​യ ര​ണ്ടാം ഗോ​ൾ പി​ന്നീ​ട് ‘നൂ​റ്റാ​ണ്ടി​ന്‍റെ ഗോ​ൾ’ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടു.

കി​രീ​ടം നേ​ടി​യ​തി​നു പു​റ​മെ മി​ക​ച്ച താ​ര​ത്തി​നു​ള്ള ഫി​ഫ​യു​ടെ ഗോ​ൾ​ഡ​ൻ ബൂ​ട്ട് പു​ര​സ്‌​കാ​ര​വും ഡീ​ഗോ അ​ർ​മാ​ൻ​ഡോ മ​റ​ഡോ​ണ എ​ന്ന ആ ​കു​റി​യ മ​നു​ഷ്യ​നാ​യി​രു​ന്നു. 1982 മു​ത​ൽ നാ​ല് ലോ​ക​ക​പ്പു​ക​ൾ ക​ളി​ച്ചു. 21 ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി എ​ട്ട് ഗോ​ളു​ക​ൾ നേ​ടി.

അ​ർ​ജ​ന്‍റീ​ന​യ്‌​ക്കു​വേ​ണ്ടി 91 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച അ​ദ്ദേ​ഹം 34 ഗോ​ളു​ക​ൾ സ്വ​ന്ത​മാ​ക്കി. 1994 ൽ ​അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് ആ​യി​രു​ന്നു മ​റ​ഡോ​ണ​യു​ടെ ക​ളി ജീ​വി​ത​ത്തി​ലെ ക​റു​ത്ത അ​ധ്യാ​യം. ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കു ശേ​ഷം ഉ​ത്തേ​ജ​ക​മ​രു​ന്നു പ​രി​ശോ​ധ​ന​യി​ൽ പി​ടി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം പു​റ​ത്താ​ക്ക​പ്പെ​ട്ടു.

അ​ർ​ജ​ന്‍റീ​ന ബു​വാ​ന​സ് ഐ​റി​സി​ലെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള​ള ലാ​ന​സി (Lanus)ൽ 1960 ​ഒ​ക്‌​ടോ​ബ​ർ 30ന് ​ആ​യി​രു​ന്നു മ​റ​ഡോ​ണ​യു​ടെ ജ​ന​നം. പ​തി​നാ​റാം വ​യ​സി​ൽ ഫു​ട്ബോ​ളി​ൽ രാ​ജ്യാ​ന്ത​ര അ​ര​ങ്ങേ​റ്റം ന​ട​ത്തി. 1977 ഫെ​ബ്രു​വ​രി 27നു ​ഹം​ഗ​റി​ക്കെ​തി​രാ​യെ ആ​യി​രു​ന്നു ഫു​ട്ബോ​ൾ ഇ​തി​ഹാ​സം വ​ര​വ് അ​റി​യി​ച്ച​ത്.

1978ൽ ​അ​ർ​ജ​ന്‍റീന​യെ യൂ​ത്ത് ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​ക്കി. 2010 ലോ​ക​ക​പ്പി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യും അ​ദ്ദേ​ഹം എ​ത്തി. 588 ക്ല​ബ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 312 ഗോ​ളു​ക​ളും അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.