അ​മ​രാ​വ​തി ഭൂ​മി അ​ഴി​മ​തി കേ​സ്; ഹൈ​ക്കോ​ട​തി ന​ട​പ​ടി​ക​ൾ സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു
Wednesday, November 25, 2020 8:05 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്ര​യി​ലെ ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി സ​ർ​ക്കാ​രി​നെ​തി​രാ​യ അ​മ​രാ​വ​തി ഭൂ​മി അ​ഴി​മ​തി കേ​സി​ലെ ഹൈ​ക്കോ​ട​തി ന​ട​പ​ടി​ക​ൾ സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു. ഹൈ​ക്കോ​ട​തി ഏ​ർ​പ്പെ​ടു​ത്തി​യ അ​ന്വേ​ഷ​ണം അ​ട​ക്ക​മു​ള്ള​വ​യ്ക്കെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ കോ​ട​തി നോ​ട്ടീ​സ​യ​ച്ചു.

ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. അ​മ​രാ​വ​തി ഭൂ​മി അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

ഇ​തി​നു പി​ന്നാ​ലെ സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന ജ​ഡ്ജി ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ​യു​ടെ മ​ക്ക​ൾ​ക്കെ​തി​രേ അ​ഴി​മ​തി വി​രു​ദ്ധ വി​ഭാ​ഗം കേ​സെ​ടു​ത്ത​ത് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളാ​ണ് ജ​ഗ​ൻ​മോ​ഹ​ൻ സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്ത​ത്.

സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന ജ​ഡ്ജി ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ​യ്ക്കെ​തി​രേ ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി ആ​രോ​പ​ണ​മു​ന്ന​യി​ച്ച് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ​യ്ക്ക് ക​ത്ത​യ​ച്ച വി​ഷ​യ​ങ്ങ​ളി​ൽ ഈ ​കേ​സു​ക​ളും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.