കെ​പി​സി​സി സ്ഥാ​നാ​ർ​ഥി​ക​ളെ വെ​ട്ടി കെ. സു​ധാ​ക​ര​ൻ; ക​ണ്ണൂ​ർ കോ​ണ്‍​ഗ്ര​സി​ൽ ത​മ്മി​ല​ടി
Wednesday, November 25, 2020 7:12 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡി​സി​സി. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം നി​ർ​ത്തി​യ മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളെ മാ​റ്റി​യ തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി കെ. ​സു​ധാ​ക​ര​ൻ എം.​പി​യാ​ണ് വി​മ​ത​നീ​ക്ക​ത്തി​നു ചു​ക്കാ​ൻ​പി​ടി​ക്കു​ന്ന​ത്.

മൂ​ന്ന് കെ​പി​സി​സി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും കൈ​പ്പ​ത്തി ചി​ഹ്നം ന​ൽ​കി​ല്ല. ഡി​സി​സി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​വ​ർ ത​ന്നെ പാ​ർ​ട്ടി കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​മെ​ന്നും ഡി​സി​സി സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ​ന്നും കെ. ​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

ഇ​രി​ക്കൂ​ർ ബ്ലോ​ക്ക്, ത​ല​ശ്ശേ​രി തി​രു​വ​ങ്ങാ​ട്, പ​യ്യാ​വൂ​ർ ക​ണ്ട​ക​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സീ​റ്റ് നി​ർ​ണ​യ​ത്തി​ൽ ത​ർ​ക്ക​മു​ള്ള​ത്. സീ​റ്റു​ക​ളി​ൽ ഗ്രൂ​പ്പ് ത​ർ​ക്ക​മു​ണ്ടാ​യ​പ്പോ​ൾ ച​ർ​ച്ച ന​ട​ത്താ​തെ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തീ​രു​മാ​നം എ​ടു​ത്തു​വെ​ന്നാ​ണ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ പ​രാ​തി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര​യി​ൽ യു​ഡി​എ​ഫി​നാ​യി പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​ല്ലെ​ന്നു നേ​ര​ത്തെ കെ. ​മു​ര​ളീ​ധ​ര​നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​മ​ത സ്ഥാ​നാ​ർ​ഥി​ക്ക് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പി​ന്തു​ണ ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.