പ​രി​സ്ഥി​തി സൗ​ഹൃ​ദം, മ​ണ്ണി​ൽ അ​ലി​ഞ്ഞു​ചേ​ര​ണം; ഹ​രി​ത​മാ​വ​ട്ടെ ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്
Wednesday, November 25, 2020 6:21 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​രി​ത​ച​ട്ടം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇ​തു സം​ബ​ന്ധി​ച്ച ക​മ്മീ​ഷ​ൻ സ​ർ​ക്കു​ല​ർ അം​ഗീ​ക​രി​ച്ച് ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കും കൈ​മാ​റി.

ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റെ ഉ​ത്ത​ര​വി​ൽ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത് പ്ര​കാ​രം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഹ​രി​ത ച​ട്ടം ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും ജി​ല്ലാ ക​ള​ക്ട​ർ​മാ​രും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണെ​ന്നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ നി​ർ​ദ്ദേ​ശി​ച്ചു.

പ്ര​കൃ​തി​ക്ക് ദോ​ഷ​ക​ര​മാ​യ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി പ​ക​രം പു​ന​രു​പ​യോ​ഗ സാ​ധ്യ​ത​യു​ള്ള പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചാ​ണ് ക​മ്മീ​ഷ​ൻ സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും മ​ണ്ണി​ൽ അ​ലി​ഞ്ഞു​ചേ​രു​ന്ന​തും പു​നഃ​ചം​ക്ര​മ​ണം ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തു​മാ​യ വ​സ്തു​ക്ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളു. തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ്ലാ​സ്റ്റി​ക് നി​ർ​മി​ത പേ​പ്പ​റു​ക​ൾ, നൂ​ലു​ക​ൾ, റി​ബ​ണു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.

പ്ലാ​സ്റ്റി​ക്, പി​വി​സി തു​ട​ങ്ങി​യ വ​സ്തു​ക്ക​ൾ​കൊ​ണ്ടു​ണ്ടാ​ക്കി​യ ബോ​ർ​ഡു​ക​ൾ, ബാ​ന​റു​ക​ൾ, കൊ​ടി​തോ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്ക​രു​ത്. തി​ര​ഞ്ഞെു​പ്പ് ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും കോ​ട്ട​ണ്‍ തു​ണി, പേ​പ്പ​ർ, പോ​ളി എ​ത്ത​ലീ​ൻ തു​ട​ങ്ങി​യ പ്ര​കൃ​തി പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.

വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന പേ​പ്പ​റു​ക​ളും മ​റ്റ് വ​സ്തു​ക്ക​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നും അ​വ ന​ശി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി അ​താ​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ സ്വീ​ക​രി​ക്ക​ണം. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​ങ്ങ​ളി​ൽ പ​ഴ​യ​തും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​തു​മാ​യ ജൈ​വ അ​ജൈ​വ വ​സ്തു​ക്ക​ൾ വെ​വ്വേ​റെ നി​ക്ഷേ​പി​ക്കു​ന്ന​തി​ന് ഓ​രോ ക്യാ​രി​ബാ​ഗു​ക​ൾ വീ​തം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

തെ​ര​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ച ബ​യോ​മെ​ഡി​ക്ക​ൽ വേ​സ്റ്റു​ക​ളി​ൽ മാ​സ്ക്, ഗ്ലൗ​സ് എ​ന്നി​വ പ്ര​ത്യേ​കം ശേ​ഖ​രി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​ന് സെ​ക്ര​ട്ട​റി​മാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ അ​താ​തു സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യം നീ​ക്കം ചെ​യ്ത് ന​ശി​പ്പി​ക്കു​ക​യോ പു​നഃ​ചം​ക്ര​മ​ണം ചെ​യ്യു​ന്ന​തി​നു​ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റു​ക​യോ ചെ​യ്യ​ണം.

ഇ​വ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ച് അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി പ​ര​സ്യം നീ​ക്കം ചെ​യ്ത് ന​ശി​പ്പി​ക്കു​ന്ന​തി​നോ പു​നഃ​ചം​ക്ര​മ​ണം ചെ​യ്യു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റു​ന്ന​തി​നോ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തും ഇ​തി​ന്‍റെ ചെ​ല​വ് സ്ഥാ​നാ​ർ​ത്ഥി​ക​ളി​ൽ നി​ന്നും ഈ​ടാ​ക്കേ​ണ്ട​താ​ണെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.