താ​മ​ര​യ്ക്ക​ടു​ത്ത് റോ​സാ​പ്പൂ; തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എം ശ്ര​മ​മെ​ന്നു സു​രേ​ന്ദ്ര​ൻ
Wednesday, November 25, 2020 5:40 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ട്ടു​പി​ടി​ച്ച് സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​പ​ര​ൻ​മാ​ർ​ക്കു റോ​സാ​പ്പൂ ചി​ഹ്നം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധം.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ 12 വാ​ർ​ഡു​ക​ളി​ലാ​ണു ബി​ജെ​പി​യു​ടെ താ​മ​ര ചി​ഹ്ന​ത്തി​നു സ​മാ​ന​മാ​യി അ​പ​ര​ൻ​മാ​ർ​ക്ക് റോ​സാ​പ്പൂ ചി​ഹ്ന​മാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ല​റ്റി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രി​ന് തൊ​ട്ട​ടു​ത്താ​ണ് റോ​സാ​പ്പൂ ചി​ഹ്ന​മാ​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

താ​മ​ര ചി​ഹ്ന​ത്തോ​ടു സാ​മ്യ​മു​ള്ള റോ​സാ​പ്പൂ ചി​ഹ്ന​മാ​യി അ​നു​വ​ദി​ച്ച​ത് വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ തെ​റ്റി​ദ്ധാ​ര​ണ സൃ​ഷ്ടി​ക്കു​മെ​ന്നും ഇ​തു ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തെ അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. ചി​ഹ്നം പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും ബി​ജെ​പി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.