ഇ​ഡി നോ​ട്ടീ​സ് ല​ഭി​ച്ചു; സി.​എം ര​വീ​ന്ദ്ര​ൻ വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ
Wednesday, November 25, 2020 5:13 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം ര​വീ​ന്ദ്ര​ൻ വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ. ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ച് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ‍​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ര​വീ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

കോ​വി​ഡാ​ന​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ഇ​ഡി നോ​ട്ടീ​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

ര​വീ​ന്ദ്ര​ന് നേ​ര​ത്തേ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം കോ​വി​ഡ് പോ​സി​റ്റീ​വാ​യി. പി​ന്നീ​ട് കോ​വി​ഡ് മു​ക്ത​നാ​യ​തോ​ടെ​യാ​ണ് ഇ​ഡി വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.