വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റെ സ്ഥ​ലം​മാ​റ്റി
Wednesday, November 25, 2020 4:46 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റെ സ്ഥ​ലം​മാ​റ്റി. ചെ​റു​പു​ഴ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. വി​നീ​ഷ് കു​മാ​റി​നെ​യാ​ണ് ക​ഐ​പി നാ​ലാം ബ​റ്റാ​ലി​യ​നി​ലേ​ക്കു​സ്ഥ​ലം​മാ​റ്റി​യ​ത്.

വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ വി​നീ​ഷ് കു​മാ​ർ അ​സ​ഭ്യം പ​റ​യു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ന​വം​ബ​ർ 21-ാം തീ​യ​തി ചെ​റു​പു​ഴ ചി​റ്റാ​രി​ക്ക​ൽ പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

ചെ​റു​പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പു​തി​യ പാ​ല​ത്തി​നു സ​മീ​പം വാ​ഹ​ന​ങ്ങ​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രോ​ടാ​ണ് ഇ​ൻ​സ്പെ​ക്ട​ർ അ​സ​ഭ്യം പ​റ​ഞ്ഞ​ത്. വാ​ഹ​ന​ങ്ങ​ളും സാ​ധ​ന​ങ്ങ​ളും എ​ടു​ത്തു​മാ​റ്റാ​മെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​തും ഇ​തി​നു​പി​ന്നാ​ലെ ഇ​ൻ​സ്പെ​ക്ട​ർ ത​ട്ടി​ക്ക​യ​റു​ന്ന​തും അ​സ​ഭ്യം പ​റ​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.