ചെ​ന്നൈ​യി​ൽ മ​ഴ ​ക​ന​ക്കു​ന്നു; ചെ​മ്പ​ര​പ്പാ​ക്കം ത​ടാ​കം തു​റ​ന്നു
Wednesday, November 25, 2020 2:32 PM IST
ചെന്നൈ: കാ​ഞ്ചി​പു​ര​ത്തും ചെ​ന്നൈ​യി​ലും ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചെ​മ്പ​ര​പ്പാ​ക്കം ത​ടാ​കം തു​റ​ന്നു. ത​ടാ​കം നി​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി​യ​ത്. സെ​ക്ക​ന്‍​ഡി​ല്‍ ആ​യി​രം ഘ​ന അ​ടി വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് വി​ടു​ന്ന​ത്.

വെ​ള്ളം അ​ഡ​യാ​ര്‍ ന​ദി​യി​ലേ​ക്കാ​ണ് ഒ​ഴു​ക്കി വി​ടു​ന്ന​ത്. 2015ലെ ​പ്ര​ള​യ സ​മ​യ​ത്താ​ണ് ചെ​മ്പ​ര​പ്പാ​ക്കം ത​ടാ​കം ഇ​തി​ന് മു​ന്‍​പ് തു​റ​ന്ന​ത്. അ​ന്ന് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ മു​ഴു​വ​ന്‍ വെ​ള്ള​ത്തി​ന് അ​ടി​യി​ലാ​യി​രു​ന്നു.



ത​ടാ​ക​ത്തി​ലെ വെ​ള്ളം ഇ​നി​യും ഉ​യ​ര്‍​ന്നാ​ല്‍ കൂ​ടു​ത​ല്‍ വെ​ള്ളം തു​റ​ന്ന് വി​ടു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. 24 അ​ടി​യാ​ണ് ത​ടാ​ക​ത്തി​ന്‍റെ ശേ​ഷി.

അ​തേ​സ​മ​യം, നി​വാ​ര്‍ ചു​ഴ​ലി​ക്കാ​റ്റ് ചെ​ന്നൈ​യി​ല്‍ നി​ന്നും 370 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ്. ഇ​ന്ന് രാ​ത്രി​യോ​ടെ ചു​ഴ​ലി​ക്കാ​റ്റ് മ​ഹാ​ബ​ലി​പു​ര​ത്തി​നും കാ​ര​യ്ക്ക​ലി​നും ഇ​ട​യി​ല്‍ തീ​രം​തൊ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്.

ചു​ഴ​ലി​ക്കാ​റ്റ് ക​ട​ന്നു​പോ​കു​ന്ന സ​മ​യ​ത്ത് വേ​ഗ​ത 145 കി​ലോ​മീ​റ്റ​ര്‍ വ​രെ ആ​കാ​മെ​ന്നാ​ണ് ചെ​ന്നൈ ഏ​രി​യ സൈ​ക്ലോ​ണ്‍ വാ​ര്‍​ണിം​ഗ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.