പ്ര​ള​യ​കാ​ല​ത്തെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി രാ​ഹു​ൽ ഗാ​ന്ധി ന​ൽ​കി​യ ഭ​ക്ഷ്യ​കി​റ്റു​ക​ൾ പു​ഴു​വ​രി​ച്ച നി​ല​യി​ൽ
Wednesday, November 25, 2020 2:04 PM IST
മ​ല​പ്പു​റം: പ്ര​ള​യ​കാ​ല​ത്തെ ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി വ​യ​നാ​ട് എം​പി രാ​ഹു​ല്‍ ഗാ​ന്ധി ന​ല്‍​കി​യ ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ കെ​ട്ടി​കി​ട​ക്കു​ന്നു. ഭ​ക്ഷ്യ​കി​റ്റി​ലെ അ​രി ഉ​ള്‍​പ്പ​ടെ​യു​ള്ള പ​ല​സാ​ധ​ന​ങ്ങ​ളും പു​ഴു​വ​രി​ച്ച നി​ല​യി​ലാ​ണ്.

നി​ല​മ്പൂ​ര്‍ പ​ഴ​യ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് മു​ന്‍​പി​ലെ വാ​ട​ക മു​റി​യി​ലാ​ണ് ഭ​ക്ഷ്യ കി​റ്റു​ക​ളു​ള്ള​ത്. കോ​ണ്‍​ഗ്ര​സ് നി​ല​മ്പൂ​ര്‍ മു​ന്‍​സി​പ്പ​ല്‍ ക​മ്മി​റ്റി​ക്ക് ന​ല്‍​കി​യ ഭ​ക്ഷ്യ​കി​റ്റു​ക​ളാ​ണി​ത്.

ക​ട​മു​റി വാ​ട​ക​യ്ക്ക് എ​ടു​ക്കാ​ന്‍ വ​ന്ന ആ​ളു​ക​ളാ​ണ് ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ കെ​ട്ടി​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ട​മു​റി പൂ​ട്ടി​യി​ട്ടു.

ഭ​ക്ഷ്യ കി​റ്റു​ക​ള്‍ കൂ​ടാ​തെ പു​ത​പ്പ്, വ​സ്ത്ര​ങ്ങ​ള്‍ എ​ന്നി​വ​യും ക​ട​മു​റി​യി​ല്‍ കെ​ട്ടി​കി​ട​ക്കു​ന്നു​ണ്ട്. ഈ ​വ​സ്തു​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യം വി​ത​ര​ണം ചെ​യ്യാ​നാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സി​പി​എം ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.