ത​മി​ഴ്നാ​ട്ടി​ൽ വീ​ണ്ടും ക​ന​ത്ത​മ​ഴ; ചെ​ന്നൈ ചെ​മ്പ​ര​പ്പാ​ക്കം ത​ടാ​കം നി​റ​യു​ന്നു
Wednesday, November 25, 2020 11:27 AM IST
ചെ​ന്നൈ: നി​വാ​ർ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കെ ത​മി​ഴ്നാ​ട്ടി​ൽ വീ​ണ്ടും ക​ന​ത്ത​മ​ഴ. ചെ​ന്നൈ ചെ​മ്പ​ര​പ്പാ​ക്കം ത​ടാ​കം നി​റ​ഞ്ഞു. ജ​ല​നി​ര​പ്പ് ഒ​ര​ടി കൂ​ടി നി​റ​ഞ്ഞാ​ല്‍ ഷ​ട്ട​ർ തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 2015ൽ‌ ​ചെ​ന്നൈ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണം ത​ടാക​ത്തി​ന്‍റെ ഷ​ട്ട​ർ തു​റ​ന്ന​താ​യി​രു​ന്നു.

അ​തേ​സ​മ​യം, നി​വാ​ർ ചു​ഴ​ലി​ക്കാ​റ്റ് ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി തീ​ര​ങ്ങ​ളി​ൽ ക​ര തൊ​ടും. അ​ടു​ത്ത 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ നി​വാ​ർ അ​തി തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 145 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റു​വീ​ശാ​നാ​ണ് സാ​ധ്യ​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.