സ്വ​ർ​ണ​ക്ക​ട​ത്ത്; ശി​വ​ശ​ങ്ക​റെ ക​സ്റ്റ​ഡി​യി​ലാ​വ​ശ്യ​പ്പെ​ട്ട് ക​സ്റ്റം​സ് ന​ൽ​കി​യ ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Wednesday, November 25, 2020 10:19 AM IST
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ എം. ​ശി​വ​ശ​ങ്ക​റെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് ക​സ്റ്റം​സ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. അ​ഡീ​ഷ​ണ​ല്‍ സി​ജെ​എം കോ​ട​തി​യാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ശി​വ​ശ​ങ്ക​റെ പ​ത്ത് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നാ​ണ് ക​സ്റ്റം​സി​ന്‍റെ ആ​വ​ശ്യം. ചൊ​വ്വാ​ഴ്ച കാ​ക്ക​നാ​ട്ടെ ജി​ല്ലാ ജ​യി​ലി​ലെ​ത്തി​യാ​ണ് ക​സ്റ്റം​സ് സു​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ശി​വ​ശ​ങ്ക​റു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം, വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ ക​ട​ത്തി​യ കേ​സി​ല്‍ സ്വ​പ്‌​ന സു​രേ​ഷ്, സ​രി​ത്ത് എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യും ഇ​ന്ന് പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.