സി​പി​എം പ്ര​വ​ർ​ത്ത​ക​രും വി​മ​ത സ്ഥാ​നാ​ർ​ഥി​​യുടെ അ​നു​യാ​യി​ക​ളും തെ​രു​വി​ൽ ഏ​റ്റു​മു​ട്ടി
Wednesday, November 25, 2020 4:21 PM IST
കൊ​ട്ടാ​ര​ക്ക​ര: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ട്ടാ​ര​ക്ക​ര കോ​ട്ടാ​ത്ത​ല​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രും വി​മ​ത സ്ഥാ​നാ​ർ​ഥി​യു​ടെ അ​നു​യാ​യി​ക​ളും ഏ​റ്റു​മു​ട്ടി. സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഏ​ഴു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ബി​ബി​ൻ, വി​ശാ​ഖ് എ​ന്നി​വ​രാ​ണ് പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലു​ള്ള​ത്.

കോ​ട്ടാ​ത്ത​ല​യി​ൽ സി​പി​എം മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ.​ബേ​ബി​യാ​ണ് എൽഡിഎഫിന്‍റെ ഔദ്യോഗിക സ്ഥാ​നാ​ർ​ഥി.​ ഇ​തി​നെ​തി​രെ വി​മ​ത​നാ​യി എ​സ്.​ശ്രീ​കു​മാ​റും മ​ൽ​സ​ര രം​ഗ​ത്തു​ വന്നു. ശ്രീ​കു​മാ​റി​നെ പാ​ർ​ട്ടി പു​റ​ത്താ​ക്കി​യെ​ങ്കി​ലും ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ ഇ​യാ​ൾ​ക്കു​ണ്ട്.

കഴിഞ്ഞ രാത്രി കോ​ട്ടാ​ത്ത​ല വ​യ​ലി​ൽ​ക്ക​ട ഭാ​ഗ​ത്ത് വ​ച്ചാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.​സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്തി​രു​ന്നു. അ​വ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് കൂ​ടു​ത​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത്.

വി​പി​ൻ, വി​ശാ​ഖ്, ര​ഞ്ജി​ത്, ഷൈ​നു, ലാ​ലു, ജ​യ​ച്ച​ന്ദ്ര​ൻ, അ​ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. സ്ഥ​ല​ത്ത് പോ​ലീ​സ് പി​ക്ക​റ്റിം​ഗ് ഏ​ർ​പ്പെ​ടു​ത്തി. പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.