നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യാ​ൽ യു​പി​യി​ൽ അ​ഞ്ചു വ​ർ​ഷം​വ​രെ ത​ട​വ്
Wednesday, November 25, 2020 5:31 AM IST
ല​ക്നോ: നി​ർ​ബ​ന്ധി​ത മ​ത പ​രി​വ​ർ​ത്ത​ന​ത്തി​നെ​തി​രെ ഓ​ർ​ഡി​ൻ​സ് ഇ​റ​ക്കി ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഓ​ർ​ഡി​ന​ൻ​സി​ന് അം​ഗീ​കാ​രം ന​ൽ​കി.

ലൗ ​ജി​ഹാ​ദ് വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് യു​പി സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി. മ​റ്റു​പ​ല സം​സ്ഥാ​ന​ങ്ങ​ളും സ​മാ​ന​മാ​യ നി​യ​മ നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട് നി​ർ​ബ​ന്ധി​ത മ​ത പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​ർ​ഷം​വ​രെ ത​ട​വു​ശി​ക്ഷ​യും 15,000 രൂ​പ പി​ഴ​യും വ്യ​വ​സ്ഥ​ചെ​യ്യു​ന്ന​താ​ണ് ഓ​ർ​ഡി​ന​ൻ​സെ​ന്ന് യു​പി മ​ന്ത്രി സി​ദ്ധാ​ർ​ഥ് നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ​യോ എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സ്ത്രീ​ക​ളെ​യോ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് വി​ധേ​യ​രാ​ക്കി​യാ​ൽ മൂ​ന്ന് മു​ത​ൽ പ​ത്ത് വ​ർ​ഷം​വ​രെ ത​ട​വു​ശി​ക്ഷ​യും 25,000 രൂ​പ​വ​രെ പി​ഴ​യും ശി​ക്ഷ ല​ഭി​ക്കാം. കൂ​ട്ട മ​ത​പ​രി​വ​ർ​ത്ത​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ങ്കി​ൽ മൂ​ന്ന് മു​ത​ൽ 10 വ​ർ​ഷം​വ​രെ ത​ട​വു​ശി​ക്ഷ ന​ൽ​കാ​നും 50,000 രൂ​പ​വ​രെ പി​ഴ ഈ​ടാ​ക്കാ​നും ഓ​ർ​ഡി​ന​ൻ​സ് വ്യ​വ​സ്ഥ​ചെ​യ്യു​ന്നു.

മ​റ്റൊ​രു മ​ത​ത്തി​ലേ​ക്ക് മാ​റി​യ​ശേ​ഷം വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ങ്കി​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ൽ നി​ന്ന് ര​ണ്ടു മാ​സം മു​ൻ​പ് മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും ഓ​ർ​ഡി​ന​ൻ​സി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.