മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടി അ​ഭി​പ്രാ​യം പ​റ​യ​രു​ത്; ര​ഹ​ന ഫാ​ത്തി​മ​യ്ക്ക് ഹൈ​ക്കോ​ട​തി വി​ല​ക്ക്
Tuesday, November 24, 2020 1:23 PM IST
കൊ​ച്ചി: മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടി അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​ൽ നി​ന്നും ര​ഹ​ന ഫാ​ത്തി​മ​യെ ഹൈ​ക്കോ​ട​തി വി​ല​ക്കി. 2018ൽ ​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി മ​ത വി​ശ്വാ​സ​ത്തെ അ​വ​ഹേ​ളി​ച്ചെ​ന്ന കേ​സി​ൽ തു​ട​ർ​ച്ച​യാ​യി ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്നു​വെ​ന്നു കാ​ണി​ച്ച് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം.

കേ​സി​ന്‍റെ വി​ചാ​ര​ണ തീ​രു​ന്ന​തു വ​രെ നേ​രി​ട്ടോ, അ​ല്ലാ​തെ​യോ, മ​റ്റൊ​രാ​ൾ വ​ഴി​യോ അ​ഭി​പ്രാ​യ​ങ്ങ​ൾ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യോ ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യോ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക​യോ ഷെ​യ​ർ ചെ​യ്യു​ക​യോ ചെ​യ്യ​രു​തെ​ന്ന് ര​ഹ​ന ഫാ​ത്തി​മ​യോ​ട് കോ​ട​തി വ്യ​ക്ത​മാ​ക്കി.

കൂ​ടാ​തെ അ​ടു​ത്ത മൂ​ന്നു മാ​സ​ത്തേ​ക്ക് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി ഒ​പ്പി​ടാ​നും ര​ഹ​ന​യോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് ശേ​ഷ​മു​ള്ള മൂ​ന്നു മാ​സം ആ​ഴ്ച​യി​ൽ ഓ​രോ ദി​വ​സ​വും ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.