പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​യി​ൽ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി എം.​എ. ബേ​ബി
Tuesday, November 24, 2020 12:40 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​യി​ൽ സി​പി​എ​മ്മി​ലെ അ​തൃ​പ്തി പു​റ​ത്തേ​ക്ക്. ഭേ​ദ​ഗ​തി​ക്കെ​തി​രേ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി പോ​ളി​റ്റ്ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി രം​ഗ​ത്തെ​ത്തി.

വി​മ​ർ​ശ​ന​മു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ത് പോ​രാ​യ്മ​യാ​ണ്. പാ​ർ​ട്ടി ച​ർ​ച്ച ചെ​യ്താ​ണ് പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. വി​വാ​ദ​ങ്ങ​ൾ എ​ങ്ങ​നെ ഒ​ഴി​വാ​ക്കാ​മെ​ന്ന് ഇ​നി ച​ർ​ച്ച ചെ​യ്യും. അ​തി​ന് മു​ൻ​പു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യേ​ണ്ടെ​ന്നും ബേ​ബി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.