ഡ​ൽ​ഹി​യി​ൽ ബി​ജെ​പി നേ​താ​വി​നെ​യും മ​ക​നെ​യും അ​ക്ര​മി സം​ഘം കൊ​ല​പ്പെ​ടു​ത്തി
Tuesday, November 24, 2020 10:37 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ബി​ജെ​പി നേ​താ​വി​നെ​യും മ​ക​നെ​യും അ​ക്ര​മി സം​ഘം കൊ​ല​പ്പെ​ടു​ത്തി. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നും വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​ല്‍​ഫി​ക്ക​ര്‍ ഖു​റേ​ഷി (57), ജ​ബ്ബാ​സ് ഖു​റേ​ഷി (22) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ സു​ന്ദ​ര്‍ ന​ഗ്രി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

ഖു​റേ​ഷി മ​ക​നോ​ടൊ​പ്പം രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്ന് അ​ടു​ത്തു​ള്ള പ​ള്ളി​യി​ലേ​ക്ക് പോ​വു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ത​ല​യ്ക്ക് വെ​ടി​യേ​റ്റ സു​ൽ​ഫി​ക്ക​ർ ഉ​ട​ൻ ത​ന്നെ മ​രി​ച്ചു, ജ​ബ്ബാ​സി​നെ അ​ക്ര​മി​ക​ള്‍ മാ​ര​ക​മാ​യി കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​ര​ണം സം​ഭ​വി​ച്ചു.

പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യും പ്ര​ഥ​മ​ദൃ​ഷ്ട്യാ വൃ​ക്തി വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി​യ​താ​യും ഉ​ന്ന​ത പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.