കോ​വി​ഡ് വ്യാ​പ​നം: മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തും
Tuesday, November 24, 2020 6:36 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തും. കോ​വി​ഡ് രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​യ ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര, കേ​ര​ളം, പ​ശ്ചി​മ​ബം​ഗാ​ൾ, രാ​ജ​സ്ഥാ​ൻ എ​ന്നീ സം​സ്ഥാ​ന​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി വി​ല​യി​രു​ത്തും.

രാ​ജ്യ​ത്തെ വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ചി​ല​ത് അ​ന്തി​മ​ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​ൻ വി​ത​ര​ണം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വാ​ക്സി​നു​ക​ൾ​ക്ക് അ​ടി​യ​ന്തി​ര അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.