ഗോ​ഗോ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ പ്ര​സം​ഗ ചി​കി​ത്സ
Monday, November 23, 2020 5:44 PM IST
ഗോ​ഹ​ട്ടി: കോ​വി​ഡ് ബാ​ധി​ച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും ആ​സാം മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ത​രു​ൺ ഗോ​ഗോ​യി​ക്ക് ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ പ്ര​സം​ഗ ചി​കി​ത്സ. വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ ജീ​വ​ൻ‌ നി​ല​നി​ർ​ത്തു​ന്ന അ​ദ്ദേ​ഹ​ത്തെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി കേ​ൾ​പ്പി​ച്ചു.

പ്രാ​ർ​ഥ​ന​ക​ളും പ്ര​മു​ഖ ഗാ​യ​ക​ൻ ഭൂ​പ​ൻ ഹ​സാ​രി​ക​യു​ടെ പാ​ട്ടു​ക​ളും അ​ദ്ദേ​ഹ​ത്തെ കേ​ൾ​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി ഐ​സി​യു മു​റി​യി​ൽ പ്ര​ത്യേ​കം ശ​ബ്ദ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഗോ​ഗോ​യി​യു​ടെ ആ​ന്ത​രാ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ഓ​ഗ​സ്റ്റ് 25നാ​ണ് ഗോ​ഗോ​യി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഗോ​ഗോ​യി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച മു​ത​ൽ പൂ​ർ​ണ​മാ​യും വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​നാ​യി ജ​ന​ങ്ങ​ൾ‌ പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും ശ​ർ​ല​മ പ​റ​ഞ്ഞു. ഗോ​ഗി​യു​ടെ സ്ഥി​തി വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നാ​വാ​ൾ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി ഗോ​ഹ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചു​പ​റ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.