മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ഭാ​ര​തി സിം​ഗി​നും ഭ​ർ​ത്താ​വി​നും ജാ​മ്യം
Monday, November 23, 2020 5:16 PM IST
മും​ബൈ: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ഹാ​സ്യ​താ​രം ഭാ​ര​തി സിം​ഗി​നും ഭ​ർ​ത്താ​വ് ഹ​ർ​ഷ് ലിം​ബാ​ചി​യ​ക്കും ജാ​മ്യം. മും​ബൈ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​താ​യി ഇ​വ​ർ​ക്കെ​തി​രെ കേ​സി​ല്ലെ​ന്നും വീ​ട്ടി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന ചെ​റി​യ അ​ള​വി​ലാ​യി​രു​ന്നെ​ന്നും താ​ര​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു.

വീ​ട്ടി​ൽ​നി​ന്നു മ​യ​ക്ക​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഭാ​ര​തി സിം​ഗി​നെ​യും ഭ​ർ​ത്താ​വ് ഹ​ർ​ഷ് ലിം​ബാ​ചി​യ​യെ​യും നാ​ർ​ക്കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ ​റോ(​എ​ൻ​സി​ബി) അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും ഡി​സം​ബ​ർ നാ​ലു വ​രെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന​ക്കാ ര​നെ ചോ​ദ്യം​ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ഭാ​ര​തി സിം​ഗി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​ത്.

നി​ര​വ​ധി ടെ​ലി​വി​ഷ​ൻ ഷോ​ക​ൾ ഭാ​ര​തി സിം​ഗ് അ​വ​ത​രി​പ്പി​ട്ടു​ണ്ട്. ഭാ​ര​തി സിം​ഗി​നെ ശ​നി​യാ​ഴ്ച​യും ഭ​ർ​ത്താ​വി​നെ ഞാ​യ​റാ​ഴ്ച​യു​മാ​ണ് എ​ൻ​സി​ബി അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്ധേ​രി​യി​ലെ ഇ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്നു ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​ത്തോ​ടെ​യാ​ണ് ബോ​ളി​വു​ഡി​ലെ മ​യ​ക്കു​മ​രു​ന്നു​ബ​ന്ധം എ​ൻ​സി​ബി അ​ന്വേ​ഷി​ക്കു​ന്ന​ത്. കേ​സി​ൽ സു​ശാ​ന്തി​ന്‍റെ കാ​മു​കി റി​യ ച​ക്ര​വ​ർ​ത്തി​യും സ​ഹോ​ദ​ര​ൻ ഷോ​വി​ക്കും അ​റ​സ്റ്റി​ലാ​യി​രു​ന്നു. റി​യ​യ്ക്കു ബോം​ബെ ഹൈ​ക്കോ​ട​തി ജാ​മ്യം ല​ഭി​ച്ചു. ഷോ​വി​ക് ഇ​പ്പോ​ഴും ജ​യി​ലി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.