ഓ​ക്സ്ഫ​ഡ് കോ​വി​ഡ് വാ​ക്സി​ൻ 90 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന് ആ​സ്ട്ര​സെ​നെ​ക; പ്ര​തീ​ക്ഷ
Monday, November 23, 2020 5:04 PM IST
ല​ണ്ട​ൻ: ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി ചേ​ർ​ന്നു വി​ക​സി​പ്പി​ക്കു​ന്ന കോ​വി​ഡ് വാ​ക്സി​ൻ 90 ശ​ത​മാ​നം വ​രെ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് മ​രു​ന്നു നി​ർ​മാ​ണ ക​ന്പ​നി​യാ​യ ആ​സ്ട്ര​സെ​നെ​ക. ഗു​രു​ത​ര​മാ​യ ഒ​രു പാ​ർ​ശ്വ ഫ​ല​വു​മി​ല്ലാ​തെ​യാ​ണ് ഈ ​പ​രീ​ക്ഷ​ണ​ങ്ങ​ളെ​ന്നും ക​ന്പ​നി വ്യ​ക്ത​മാ​ക്കി.

ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യി​ൽ ആ​ദ്യം പ​കു​തി ഡോ​സും പി​ന്നീ​ട് മു​ഴു​വ​ൻ ഡോ​സും ന​ൽ​കി​യ​പ്പോ​ൾ ഫ​ല​പ്രാ​പ്തി 90 ശ​ത​മാ​ന​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യെ​ന്നും ഒ​രു​മാ​സം ഇ​ട​വി​ട്ടു​ള്ള ര​ണ്ട് പൂ​ർ​ണ ഡോ​സു​ക​ൾ ന​ൽ​കി​യ​പ്പോ​ൾ 62 ശ​ത​മാ​നം ഫ​ല​പ്രാ​പ്തി ല​ഭി​ച്ചെ​ന്നും ക​ന്പ​നി അ​വ​കാ​ശ​പ്പെ​ട്ടു. ര​ണ്ട് ത​ര​ത്തി​ലു​ള്ള ഡോ​സു​ക​ളി​ലും ഗു​രു​ത​ര​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ക​ന്പ​നി വ്യ​ക്ത​മാ​ക്കി.

ബ്രി​ട്ട​നി​ലെ​യും ബ്ര​സീ​ലി​ലെ​യും അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ണ​ക്കു​ക​ളാ​ണ് ക​ന്പ​നി വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ക്ലി​നി​ക്ക​ൽ ട്ര​യ​ലി​ൽ ആ​ദ്യം വാ​ക്സി​ൻ പ​കു​തി ഡോ​സാ​യി ന​ൽ​കു​ക​യും ഒ​രു മാ​സ​ത്തി​നു ശേ​ഷം മു​ഴു​വ​ൻ ഡോ​സ് ന​ൽ​കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നും ആ​സ്ട്ര​സെ​നെ​ക മേ​ധാ​വി പാ​സ്ക​ൽ സോ​റി​യോ​ട്ട് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ക്ലി​നി​ക്ക​ൽ ട്ര​യ​ലി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ ആ​ണു​ബാ​ധ​യു​ണ്ടാ​യ 131 പേ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് ഇ​ട​ക്കാ​ല വി​ശ​ക​ല​ന​ത്തി​ലു​ള്ള​ത്. 20,000 വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ 131 പേ​രി​ൽ മാ​ത്ര​മാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ പൂ​ന​യി​ലെ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ് ഓ​ക്സ്ഫ​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ത്തി​ലെ രാ​ജ്യ​ത്തെ പ​ങ്കാ​ളി. ബി​ൽ ഗേ​റ്റ്സ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും ഗ​വി വാ​ക്സി​ൻ സ​ഖ്യ​ത്തി​ന്‍റെ​യും പി​ന്തു​ണ ഇ​വ​ർ​ക്കു​ണ്ട്. സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​മാ​യി ചേ​ർ​ന്ന് നൂ​റു കോ​ടി ഡോ​സ് വാ​ക്സി​ൻ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് ആ​സ്ട്ര​സെ​നെ​ക ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.