ആ​ലു​വ​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ഗ്നി​ബാ​ധ
Monday, November 23, 2020 3:54 PM IST
ആ​ലു​വ: ന​ഗ​ര​മ​ധ്യ​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ഗ്നി​ബാ​ധ. സ​ബ് ജ​യി​ൽ റോ​ഡി​ൽ ലൂ​ർ​ദ് സെ​ന്‍റ​റി​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലും ഹാ​ർ​ഡ്‌​വെ​യ​ർ ക​ട​യി​ലേ​ക്കു​മാ​ണ് തീ പ​ട​ർ​ന്ന​ത്. വാ​ട്ട​ർ ടാ​ങ്കു​ക​ൾ, പൈ​പ്പു​ക​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ എ​ന്നി​വ ക​ത്തിന​ശി​ച്ചു.

അ​മ്പാ​ടി ടെ​ക്സ്റ്റൈ​ൽ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് നി​ന്നാ​ണ് തീ ​പ​ട​ർ​ന്നെ​തെ​ന്ന് ക​രു​തു​ന്നു. പു​ല​ർ​ച്ചെ 3.30 ഓ​ടെ എ​ത്തി​യ പാ​ൽ വി​ല്പ​ന​ക്കാ​ര​നാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. പി​ന്നീ​ട് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ലു​വ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ട​യു​ട​മ​ക​ൾ പ​റ​യു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.