പി.​കെ. ഫി​റോ​സി​നെ ഫേ​സ്ബു​ക്കി​ലൂ​ടെ അ​പ​മാ​നി​ച്ചു; പോ​ലീ​സ് ആ​ക്ട് 118 എ ​പ്ര​കാ​രം പ​രാ​തി
Monday, November 23, 2020 11:07 AM IST
വ​ല​പ്പാ​ട്: മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സി​നെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് പോ​ലീ​സ് ആ​ക്ട് 118 എ ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി. മു​സ്‌​ലിം ലീ​ഗ് നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി സെ​ക്ര​ട്ട​റി പി.​എ ഫ​ഹ​ദ് റ​ഹ്മാ​ന്‍ ആ​ണ് സി​പി​എം അ​നു​ഭാ​വി​ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

സം​സ്ഥാ​ന​ത്ത് പോ​ലീ​സ് ആ​ക്ട് 118 എ ​അ​നു​സ​രി​ച്ചു​ള്ള ആ​ദ്യ പ​രാ​തി​യാ​ണ് ഇ​ത്. ഫി​റോ​സി​നെ അ​പ​കീ​ര്‍​ത്തി​പെ​ടു​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ടു വ്യാ​ജ ഫോ​ട്ടോ പ്ര​ച​രി​പ്പി​ക്കു​ന്നു എ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്. ലീ​ഗ് എം​എ​ല്‍​എ​മാ​രെ അ​റ​സ്റ്റ് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ട്രോ​ള്‍ പ​ങ്കു​വെ​ച്ച തി​ല​ക​ന്‍ എ.​കെ. എ​ന്ന വ്യ​ക്തി​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.