118 എ ​നി​യ​മം ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന് സു​നി​ൽ പി. ​ഇ​ള​യി​ടം
Monday, November 23, 2020 9:33 AM IST
കോ​ഴി​ക്കോ​ട്: സൈ​ബ​റാ​ക്ര​മ​ണ​ത്തെ ചെ​റു​ക്കാ​ൻ പോ​ലീ​സ് നി​യ​മ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​മെ​ന്ന് എ​ഴു​ത്തു​കാ​ര​നും പ്രാ​സം​ഗി​ക​നു​മാ​യ സു​നി​ൽ പി.​ഇ​ള​യി​ടം.

നി​യ​മ​നി​ർ​മാ​ണം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും എ​ന്നാ​ൽ അ​ത് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ​യും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്ത​യും ഇ​ല്ലാ​താ​ക്കു​ന്ന നി​ല​യി​ലാ​ക​രു​തെ​ന്നും പ​രി​ശോ​ധി​ച്ച് വേ​ണ്ട തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം 118 എ​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. ശ​ബ​രി​മ​ല, പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് വേ​ണ്ടി ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർ​ത്ത​വ​രി​ൽ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന സു​നി​ൽ പി. ​ഇ​ള​യി​ട​ത്തി​ന്‍റെ ഈ ​വി​മ​ർ​ശ​നം ഇ​പ്പോ​ൾ ത​ന്നെ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം

സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യ​ക്തി​ഹ​ത്യ​യും ത​ട​യു​ന്ന​തി​നാ​യി പോ​ലീ​സ് നി​യ​മ​ത്തി​ൽ കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി (118 എ) ​ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​ന്ന ഒ​ന്നാ​ണ്.

നി​ശ്ച​യ​മാ​യും ആ​ളു​ക​ളു​ടെ സ്വ​കാ​ര്യ​ത​യും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്., സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ അ​ത്യ​ന്തം ഹീ​ന​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ ത​ട​യേ​ണ്ട​ത് അ​നി​വാ​ര്യ​വും അ​തി​നാ​യു​ള്ള നി​യ​മ​നി​ർ​മ്മാ​ണം സ്വാ​ഗ​താ​ർ​ഹ​വു​മാ​ണ്.

എ​ന്നാ​ൽ , അ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തെ​യും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തെ​യും ഇ​ല്ലാ​താ​ക്കു​ന്ന നി​ല​യി​ലാ​വ​രു​ത്. പു​തി​യ ഭേ​ദ​ഗ​തി​യി​ൽ അ​ത്ത​ര​ത്തി​ൽ ദു​രു​പ​യോ​ഗം ചെ​യ്യാ​വു​ന്ന​തും വി​പ​രീ​ത​ഫ​ലം ഉ​ള​വാ​ക്കാ​വു​ന്ന​തു​മാ​യ വ്യ​വ​സ്ഥ​ക​ളു​ണ്ട്. അ​ത് പ​രി​ശോ​ധി​ച്ച് വേ​ണ്ട തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണം. ’ - സു​നി​ൽ പി.​ഇ​ള​യി​ടം ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.