മ​ധ്യ​പ്ര​ദേ​ശി​ൽ പ​ശു കാ​ബി​ന​റ്റ് ചേ​ർ​ന്നു; ഗോ​മാ​താ സെ​സ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​ഖ്യാ​പ​നം
Monday, November 23, 2020 9:32 AM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ പ​ശു​ക്ഷേ​മ​ത്തി​നാ​യി ഗോ​മാ​താ സെ​സ് ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. ഞാ​യ​റാ​ഴ്ച ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന പ​ശു കാ​ബി​ന​റ്റി​ന്‍റെ ആ​ദ്യ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ​ശു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും ഗ്രാ​മീ​ണ സാ​മ്പ​ത്തി​ക​വ്യ​വ​സ്ഥ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് പ​ശു ക്യാ​ബി​ന​റ്റ് രൂ​പീ​ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മൃ​ഗ​ക്ഷേ​മം, ഗ്രാ​മ​വി​ക​സ​നം തു​ട​ങ്ങി വി​വി​ധ വ​കു​പ്പ് മ​ന്ത്രി​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, ഗ്രാ​മീ​ണ വി​ക​സ​നം, ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പ് എ​ന്നി​വ കാ​​ബി​ന​റ്റി​ന്‍റെ ഭാ​ഗ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.