ശ​ബ​രി​മ​ല​യി​ൽ ആ​ദ്യ ആ​ഴ്ച എ​ത്തി​യ​ത് 9,000 തീ​ർ​ഥാ​ട​ക​ർ
Monday, November 23, 2020 9:27 AM IST
ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ലം തു​ട​ങ്ങി ഒ​രാ​ഴ്ച പി​ന്നി​ടു​ന്പോ​ൾ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത് 9,000 തീ​ർ​ഥാ​ട​ക​ർ മാ​ത്രം. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സ​മ​യ​ത്ത് മൂ​ന്നു​ ല​ക്ഷ​ത്തോ​ളം പേ​ർ ദ​ർ​ശ​ന​ത്തി​നെ​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച മാ​ത്ര​മാ​ണ് സ​ന്നി​ധാ​ന​ത്ത് ചെ​റി​യ തി​ര​ക്കെ​ങ്കി​ലും ഉ​ണ്ടാ​യ​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണം വ​ന്ന​ശേ​ഷം എ​ട്ടു​മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ ഭ​ക്ത​ർ എ​ത്തി​യ ദി​വ​സ​വും ശ​നി​യാ​ഴ്ച​യാ​ണ്. ശ​നി​യാ​ഴ്ച 1,959 പേ​ർ ദ​ർ​ശ​നം ന​ട​ത്തി.​ഞാ​യ​റാ​ഴ്ച​യും തി​ര​ക്ക് ഉ​ണ്ടാ​യി​രു​ന്നു. ഉ​ച്ച​വ​രെ 1,573 പേ​ർ ദ​ർ​ശ​നം ന​ട​ത്തി.

തീ​ർ​ഥാ​ട​ക​രു​ടെ കു​റ​വ് ന​ട​വ​ര​വി​നെ​യും ബാ​ധി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ദി​വ​സം മൂ​ന്ന് കോ​ടി രൂ​പ വ​ര​വ് ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ പ​ത്ത് ല​ക്ഷം രൂ​പ​യി​ൽ​ത്താ​ഴെ മാ​ത്രം. സാ​ധാ​ര​ണ​ദി​വ​സം 1,000 പേ​ർ​ക്കും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ 2,000 പേ​ർ​ക്കു​മാ​ണ് ദ​ർ​ശ​നാ​നു​മ​തി.

തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ 950 മു​ത​ൽ 1050 പേ​രാ​ണ് ദി​വ​സ​വും വ​ന്ന​ത്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ 2000-ത്തി​ന് അ​ടു​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.